RBI : സഹകരണ സംഘങ്ങൾക്കെതിരായ റിസർബാങ്ക് നീക്കത്തിനെതിരെ കേരളം, ആർബിഐ ഗവർണർക്ക് കത്ത്

By Web TeamFirst Published Dec 2, 2021, 2:17 PM IST
Highlights

സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രമേർപ്പെടുത്തുന്നതിനെതിരെ നിയമ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വാസവൻ വാർ‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ക്ക് (operative society bank) നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള റിസർ ബാങ്ക് ( (rbi) നടപടികളിൽ ആശങ്കയറിയിച്ച് കേരളം ആർബിഐ ഗവർണർക്ക് കത്ത് നൽകി. റിസർവ് ബാങ്കിന്റെ നീക്കം ജനങ്ങളിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവുമുണ്ടാക്കിയിരിക്കുകയാണെന്ന് കേരളം ഗവർണറെ അറിയിച്ചു. സഹകരണ മന്ത്രി വി എൻ വാസവൻ  (VN vasavan) റിസ‍ർവ് ബാങ്ക് ഗവർണർക്കും, സഹകരണ രജിസ്ട്രാർ ആർബിഐ ജനറൽ മാനേജർക്കുമാണ്  കത്ത് നൽകിയത്. സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രമേർപ്പെടുത്തുന്നതിനെതിരെ നിയമ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വാസവൻ വാർ‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

സഹകരണസംഘങ്ങൾ ബാങ്കുകളെന്ന പേരിൽ പ്രവർത്തിക്കരുതെന്നാണ് റിസർവ്വ് ബാങ്കിന്റെ പുതിയ നിർദ്ദേശം. 2020 സെപ്തംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങൾക്ക് മുന്നറിയിപ്പുമായി ആർബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസർവ് ബാങ്കിന്റെ പുതിയ പരസ്യത്തിൽ പറയുന്നു. സംസ്ഥാനത്തെ 1600 ഓളം സഹകരണസംഘങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ നീക്കം. സംസ്ഥാന സർക്കാർ ഇതിനെതിരെ നിയമനടപടിക്കായി നിയമോപദേശം തേടിയെങ്കിലും കേസിന് പോയിരുന്നില്ല. എന്നാൽ റിസർവ് ബാങ്ക് നിബന്ധന കർശനമാക്കുന്ന സാഹചര്യത്തിലാണ് ഗവർണർക്ക് കത്ത് നൽകിയത്.  

 

 

click me!