
കൊച്ചി: കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളിലൊന്നായ കെഎല്‍എം ആക്സിവ ഫിൻവെസ്റ്റ് ലിമിറ്റഡ് കടപ്പത്രങ്ങളിലൂടെ പൊതുവിപണിയിലേക്ക് കടക്കുന്നു. ഓഹരിയായി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രതിമാസവും പ്രതിവർഷവും പലിശ കിട്ടുന്ന രീതിയിൽ ഒന്‍പത് നിക്ഷേപ പദ്ധതികളാണ് നടപ്പാക്കുന്നത്. 11.25% മുതൽ 12.25% പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികൾ ഉണ്ടെന്ന് കെഎല്‍എം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഡോ.ജെ.അലക്സാണ്ടർ കൊച്ചിയിൽ അറിയിച്ചു.