കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ 705 ശതമാനം കയറ്റുമതി വര്‍ദ്ധിച്ചു

By Web DeskFirst Published Jun 1, 2018, 8:34 PM IST
Highlights
  • കൊച്ചി എസ്ഇ സോണ്‍ ഒന്നാമതെത്തി

കൊച്ചി: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുളള കയറ്റുമതിയില്‍ വര്‍ദ്ധനവ്. അഞ്ചു ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് കയറ്റുമതിയിലൂടെ രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകള്‍ (എസ്ഇ സോണ്‍) നേടിയത്. 

ഇതില്‍ കൊച്ചി എസ്ഇ സോണ്‍ 705 ശതമാനത്തിന്‍റെ വളര്‍ച്ച നേടി ഒന്നാമതെത്തി. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍ക്കുമായുളള എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് കൊച്ചിയില്‍ നിന്നുളള കയറ്റുമതിയില്‍ ഇത്ര ഉയര്‍ന്ന വര്‍ദ്ധനവുണ്ടായതായി പറയുന്നത്. 

കഴിഞ്ഞ ഏപ്രിലില്‍ 461 കോടിയായിരുന്ന കയറ്റുമതി 2018 ഏപ്രിലില്‍ 3708 കോടി രൂപയായി ഉയര്‍ന്നു. ബയോടെക്ക്, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പാരമ്പര്യേതര ഊര്‍ജ്ജം, പ്ലാസ്റ്റിക്ക്, റബ്ബര്‍, വാണിജ്യ സേവനം തുടങ്ങിയ മേഖലകളിലെ കയറ്റുമതിയിലാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. 

click me!