മദ്യവില കൂടും: ബെവ്‌കോയിലൂടെ ഇനി വിദേശമദ്യവും

Published : Feb 02, 2018, 11:54 AM ISTUpdated : Oct 04, 2018, 07:21 PM IST
മദ്യവില കൂടും:  ബെവ്‌കോയിലൂടെ ഇനി വിദേശമദ്യവും

Synopsis

തിരുവനന്തപുരം: മദ്യവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതികളും സെസും ഏകീകരിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും ബീറുകള്‍ക്കും വില്‍പനികുതി സര്‍ചാര്‍ജ്,സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്‍ സെസ് സര്‍ചാര്‍ജ്, പുനരധിവാസ സെസ്, ടേണ്‍ ഓവര്‍ ടാക്‌സ് എന്നിവ ബാധകമാണ്. ഇതില്‍ വില്‍പനികുതി സര്‍ചാര്‍ജ്, സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്‍ സെസ് സര്‍ചാര്‍ജ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളയുമെന്നും തത്തുല്യമായി വില്‍പനനികുതി നിരക്ക് ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

400 രൂപ വരെ വിലയുള്ള വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമായും 200 രൂപയ്ക്ക് മുകളില്‍ വരുന്ന മദ്യത്തിന് 210 ശതമാനമായും പരിഷ്‌കരിച്ചു. ബീറിന്റെ നികുതി 100 ശതമാനമായി പരിഷ്‌കരിച്ചു. എന്നാല്‍ നികുതി വര്‍ധിപ്പിക്കുകയും സെസ് എടുത്തുകളയുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലുള്ളതില്‍ നിന്നും നാമമാത്രമായ വര്‍ധന മാത്രമേ മദ്യത്തിന് ഉണ്ടാവൂ. 

അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ ഇനി വിദേശമദ്യം വില്‍ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അബ്കാരി നിയമപ്രകാരം സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത മദ്യവും വിദേശ നിര്‍മ്മിത മദ്യവും വില്‍ക്കാന്‍ അധികാരമുള്ള സ്ഥാപനം ബിവറേജസ് കോര്‍പ്പറേഷാണ്. എന്നാല്‍ ഇതു വരെ കോര്‍പ്പറേഷന്‍ വിദേശമദ്യം വിറ്റിട്ടില്ല. ഇത് മുതലെടുത്ത് സമാന്തരമദ്യകച്ചവടത്തിലൂടെ വിദേശമദ്യവില്‍പന സജീവമാണെന്നും ഇത് സര്‍ക്കാരിന് നികുതി നഷ്ടം വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യവില്‍പനയിലേക്ക് കടക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. 

വിദേശമദ്യത്തിനും വൈനിനും നിലവില്‍ 150 ശതമാനം ഇറക്കുമതി നികുതിയാണ് ഈടാക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന് മത്സരക്ഷമമായ നികുതി വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍  നികുതി 78 ശതമാനമായി കുറയ്ക്കുകയാണ്. അതേസമയം ഭാവിയില്‍ വിദേശമദ്യത്തിന്റെ വരവ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഭീഷണിയാവാതിരിക്കാന്‍ വിദേശനിര്‍മ്മിത വിദേശമദ്യത്തിന്റെ അടിസ്ഥാന വില കെയ്‌സിന് ആറായിരം രൂപയായും വൈനിന് മൂവായിരം രൂപയായും നിശ്ചയിച്ചു. മദ്യവില്‍പനയിലൂടെ അറുപത് കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സിംഗപ്പൂരിനേക്കാള്‍ 50 മടങ്ങ് വലിപ്പം; ലോകത്തെ ഞെട്ടിക്കാന്‍ ചൈനയുടെ 'ഹൈനാന്‍' വിപ്ലവം!
Gold Rate Today: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില സർവ്വകാല റെക്കോർഡിൽ