
ദില്ലി: ലോജിക്‌സ് ഇന്ത്യ 2019 ന്റെ ലോഗോ, ബ്രോഷര്‍ പ്രകാശനങ്ങള്‍ കേന്ദ്ര വാണിജ്യ, വ്യവസായ, സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു ദില്ലിയില്‍ നിര്‍വ്വഹിച്ചു. ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും, മറ്റു രാജ്യങ്ങളുമായി ഉന്നതമായ ലോജിസ്റ്റിക്‌സ് ബന്ധങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന മെഗാ ലോജിസ്റ്റിക് ഇവന്റായ ലോജിക്‌സ് ഇന്ത്യ 2019, ജനുവരി 31 മുതല്‍ ഫെബ്രുവരി 02 വരെ ദില്ലിയില്‍ നടക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള 100 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, ചെലവു കുറഞ്ഞ ലോജിസ്റ്റിക്‌സ് സംവിധാനം വികസിപ്പിക്കുക തുടങ്ങിയവയാണ് ലോജിക്‌സ് ഇന്ത്യ 2019 ലക്ഷ്യമിടുന്നത്. ലോജിക്സ് ഇന്ത്യ 2019 നെ വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ വ്യവസായ മേഖല കാണുന്നത്.