
ലണ്ടന്‍: സാങ്കേതിക വിദ്യ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടെക്ക് സംരംഭങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരം ലണ്ടനാണെന്ന് പഠനങ്ങള്‍. മറ്റ് യൂറോപ്യന്‍ നഗരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നഗരവും ലണ്ടന്‍ തന്നെ.
ലണ്ടനിലെ ഔദ്യോഗിക പ്രമോഷണല്‍ ഏജന്‍സിയായ ലണ്ടന്‍ ആന്‍ഡ് പാര്‍ട്ണേര്‍സ് (എല്‍ആര്‍ഡ്‍പി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഇന്ത്യന്‍ സംരംഭക താല്‍പര്യങ്ങള്‍ക്കും സ്വപ്ന സാക്ഷാത്കാരത്തിനും ലണ്ടന്‍ നഗരം അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. വിനോദ സഞ്ചാരം, മാധ്യമം, സാങ്കോതിക വിദ്യ എന്നീ മേഖലകളില്‍ ദ്രുതഗതിയിലുളള വളര്‍ച്ചയുടെ പാതയില്‍ ലണ്ടന്‍ മുന്നേറുന്നതാണ് ഇതിനിടയാക്കുന്ന ഘടകങ്ങളില്‍ പ്രാധാനം.
ലണ്ടന്‍ ഏത് ടെക്ക് സംരംഭങ്ങള്‍ക്കാണ് വലിയ പ്രാധാന്യം നല്‍കുന്നത്. ലണ്ടന്‍ ടെക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമായി ഇന്ത്യയില്‍ നിന്നുളള എഫ്‍ഡിഐ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.