
പത്തനംതിട്ട അടൂരില്‍ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ബി.ടെക്, എം.ടെക്, എം.ബി.എ കോഴ്‌സുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം വര്‍ഷങ്ങള്‍ നീണ്ട ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് അക്കാദമിക് മേഖലയുടെ മുന്‍നിരയിലെത്തിയത്. അടൂരിന്റെ ഗ്രാമഭംഗിയിലേക്ക് മിഴിതുറക്കുന്ന ഹരിതാഭമായ ഈ ക്യാംപസ് പതിനഞ്ച് ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്.
ഡോ ജോര്‍ജ്ജ് ചെല്ലിന്‍ ചന്ദ്രന്‍ പ്രിന്‍സിപ്പളായി പ്രവര്‍ത്തിക്കുന്ന അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രികള്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെ വൈവിധ്യമായ പഠനശാഖകളാണുള്ളത്.
എഐസിടിഇയുടെ പൂര്‍ണ അംഗീകാരമുള്ള എസ്.എന്‍.ഐ.ടി സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രികല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ബി-ടെക് ബിരുദം നല്‍കുന്നുണ്ട്. മെഷീന്‍ ഡിസൈനിംഗ്, സ്ട്രക്ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളില്‍ എംടെക് ബിരുദവും ഇവിടെയുണ്ട്.
അക്കാദമിക് രംഗത്ത് ആഴത്തിലുള്ള അറിവ് നേടി ശ്രദ്ധേയരായ അധ്യാപകരുടെ നീണ്ട നിരയാണ് എസ്.എന്‍.ഐ.ടിയുടെ പ്രധാന കരുത്ത്. ഇതോടൊപ്പം ഉന്നത നിലവാരത്തോട് കൂടിയുള്ള പശ്ചാത്തല സൗകര്യം കൂടി ചേരുമ്പോള്‍ കേരളത്തിലെ മുന്‍നിര സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായി മാറാന്‍ എസ്.ഐ.എന്‍.ടിക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും ബഹുമുഖ വ്യക്തിത്വ വികസനത്തിനും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും എസ്.എന്‍.ഐ.ടിയുടെ ക്യാംപസില്‍ ഒരുക്കിയിട്ടുണ്ട്. ('Know More')
35,000 പുസ്തകങ്ങളും ആയിരക്കണക്കിന് ഡിജിറ്റല്‍ രേഖകളുമടങ്ങിയ ലൈബ്രറിയും ഡിഗ്രീ-പിജി വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലുകളും ക്യാംപസിനുള്ളില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഹോസ്റ്റലുകള്‍ എല്ലാം തന്നെ വീട്ടിലെ മുറിയെന്ന പോലെ സൗകര്യങ്ങളോട് കൂടിയാണ്. 24 മണിക്കൂറും വൈദ്യുതിയും വെള്ളവും ലഭ്യമാണ്. ഇതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥനാ മുറികളും, ജിംനേഷ്യവും ക്യാംപസിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കായി മെസ്സും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാന്റീനും സജ്ജമാണ്. സ്റ്റുഡന്റ് സ്‌റ്റോറും അടിയന്തരവൈദ്യസഹായവും ക്യാംപസില്‍ ഉറപ്പാക്കിയിട്ടുണ്ട്. മാനേജ്‌മെന്റ വിഭാഗത്തില്‍ ഫിനാന്‍സ് മാനേജ്‌മെന്റ്, സിസ്റ്റംസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള എംബിഎ കോഴ്‌സുകളാണുള്ളത്.
കോളേജിലെ വിദ്യാര്‍ത്ഥികളുടെ സംരഭക ആശയങ്ങള്‍ നടപ്പാക്കുന്നതിനും പുതിയ ടെക്‌നോളജികള്‍ വികസിപ്പിക്കാനും വേണ്ടി ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കുട്ടികളുടെ പഠനപ്രൊജക്ടുകള്‍ നടപ്പാക്കാനും കോളേജ് മാനേജ്‌മെന്റ് ശ്രദ്ധിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നിരവധി പഠനപ്രൊജക്ടുകള്‍ എസ്.എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ നടപ്പാക്കിയിട്ടുണ്ട്. ('Know More')
കോളേജിനെ ഹരിത ക്യാമ്പസാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയനവര്‍ഷം 101 വൃക്ഷതൈകള്‍ വിദ്യാര്‍ത്ഥികളും നടുകയും അവ കൃത്യമായി പരിപാലിച്ചു പോരുകയും ചെയ്യുന്നു. മേഖലയിലെ പക്ഷികളുടെ സംരക്ഷണവും നിരീക്ഷണവും ലക്ഷ്യമിട്ടു കൊണ്ട് ഒരു ബേഡ്‌സ് ക്ലബും ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിമന്‍സ് സെസ്റ്റിന്റെ സ്വപ്ന പദ്ധതിയായ സ്വപ്നകൂടിലൂടെ ഒരു നിര്‍ധന കുടുംത്തിന് വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിന്റെ സഹായത്തോടെ വീട് നിര്‍മ്മിച്ചു നല്‍കി.
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ വരെ ശ്രദ്ധ പിടിച്ചു പറ്റിയ 50 കിലോ വാട്ടിന്റെ സോളാര്‍പ്ലാന്റിന്റെ നിര്‍മ്മാണത്തില്‍ എസ്.എന്‍.ഐ.ടിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥികള്‍ നിര്‍ണായക പങ്കുവഹിച്ചു.എനര്‍ജി ഓഡിറ്റിംഗ്,സിസ്റ്റം ഡിസൈന്‍, ഇന്‍സ്റ്റലേഷന്‍ എന്നീ ജോലികളെല്ലാം ഒരു വര്‍ഷത്തോളം കോളേജ് നിര്‍വഹിച്ചത് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ്. കോളേജിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി എടുത്ത ശേഷം അവശേഷിച്ചത് കെ.എസ്.ഇ.ബിക്ക് കൈമാറുകയാണിപ്പോള്‍. ഇതിനായി ഗ്രിഡ് കണക്ട് സോളാര്‍ സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്.
അത്യാധുനിക ജിംനേഷ്യവും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്വിമ്മിംഗ് പൂളും അടങ്ങുന്ന ഹെല്‍ത്ത് ക്ലബ് കോളേജില്‍ ക്യാംപസിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നിരവധി പ്രൊജക്ടുകള്‍ ഇതിനോടകം എസ്.എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി നടപ്പാക്കുന്ന സാമൂഹസേവന പദ്ധതികള്‍ക്കുള്ള അംഗീകാരമെന്നോണം ഐക്യരാഷ്ട്രസഭയുടെ യു.എന്‍.എ.ഐ സര്‍ട്ടിഫിക്കറ്റ് എസ്.എന്‍.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ഡ് ഡ്രൈവിംഗ് പരിശീലനവും. ''ചില്‍ എഫ്.എം'' എന്ന പേരില്‍ റേഡീയോ സ്‌റ്റേഷനും കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്നു. കോളേജിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള പഠനശിബിരങ്ങളും സെമിനാറുകളും എസ്.എന്‍.ഐ.ടിയില്‍ നടന്നു വരുന്നു. ഇതോടൊപ്പം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളും എടുത്തു പറയേണ്ടതാണ്.('Know More')
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍ മുഖ്യരക്ഷാധികാരി ആയ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് നായകത്വം വഹിക്കുന്നത് ചെയര്‍മാന്‍ കെ.സദാനന്ദനാണ്. പട്ടയില്‍ കുഞ്ഞുകുഞ്ഞു മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എബിൻ അമ്പാടിയിൽ ആണ് എസ്.എന്‍.ഐ.ടിയുടെ മാനേജിംഗ് ഡയറക്ടര്‍,വിപിന്‍ അമ്പാടിയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും, ഉഷാ സദാനന്ദന്‍ ഡയറക്ടറായുമുള്ള മാനേജ്മെന്‍റ ടീമാണ് ഇന്ന് എസ്.എന്‍.ഐ.ടിയെ മുൻപോട്ട് നയിക്കുന്നത്. മാനേജ്മെന്റ് ടീമിനൊപ്പം നൂറോളം അധ്യാപകരും അനാധ്യപകരും ആയിരകണക്കിന് വിദ്യാര്‍ത്ഥികളും ചേര്‍ന്ന ഒരു വലിയ കുടുംബമായാണ് എസ്.എന്‍.ഐ.ടി യുടെ യാത്ര.
Sree Narayana Institute of Technology,
Theppupara P.O,
Adoor Pathanamthitta,
Kerala-691554
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.