
ഡബിള്‍ ഓവര്‍ ഹെഡ് കാംഷാഫ്‌റ്റോടു കൂടിയ തദ്ദേശീയ എന്‍ജിന്‍, കുറഞ്ഞ ഫ്രിക്ഷനുള്ള പിസ്റ്റണ്‍ റിംഗ്‌സ്, പുതുപുത്തന്‍ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഗ്നീഷന്‍. തീര്‍ന്നില്ല ഇറിഡിയം സ്പാര്ക് പ്ലഗും ട്വിന്‍ എക്‌സ്‌ഹോസ്റ്റസ്.
വലിയ 320 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്, പിറേലി ഡയബ്ലോ റോസോ ടയര്‍ തുടങ്ങിയവയോടൊപ്പം 21 ലിറ്റര്‍ ഇന്ധന ടാങ്കും മോജോയെ വേറിട്ടതാകുന്നു. എല്‍ഇഡി ഗൈഡ് ലൈറ്റോടു കൂടിയ ട്വിന്‍ പോഡ് ഹെഡ് ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഫ്യൂവല്‍ ഗേജോടു കൂടിയ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍ തുടങ്ങിയവ മറ്റ് സവിശേഷതകളാണ്.
1,75,000 രൂപയാണ് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ എക്‌സ് ഷോറൂം വില. ഈ മാസം ആദ്യമാണ് മോജോ കേരളത്തിലെ വിപണിയിലെത്തുന്നത്. ആലുവയിലും കോഴിക്കോട്ടുമാണ് കേരളത്തിലെ ഡീലര്‍മാര്‍.
കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍നിരത്തിലെത്തിയ മോജോ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ പുതിയ റൈഡിങ് നിലവാരം ലഭ്യമാക്കിയതായാണ് കമ്പനിയുടെ അവകാശവാദം. ഇത് വെറുതെയാവാനിടയില്ല. കാരണം മോജോ ഈ ചെറിയ പ്രായത്തിനിടയില്‍ സ്വന്തമാക്കിയത് എട്ട് പുരസ്കാരങ്ങളാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.