
ശബരി 21 വയസ്. തന്‍സീം 20 വയസ്. ഇവരുടെ സംഘത്തില്‍ എട്ടോളം പേര്‍. പലരും പ്രായപൂര്‍ത്തിയാകാത്തവര്‍. വാടകയ്‌ക്കെടുത്ത ആഡംബരക്കാറിലും ബൈക്കിലുമാണ് കറക്കം. പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് സ്ഥലം കൃത്യമായി നിരീക്ഷിക്കും. രാത്രി കടകളുടെ പൂട്ട്‌പൊളിച്ച് പണമടക്കം എല്ലാ വസ്തുക്കളും അപഹരിക്കും. വിവിധ സംഘങ്ങളായാണ് മോഷണത്തിനിറങ്ങുക. എല്ലാംകഴിഞ്ഞ് കായല്‍ക്കരയിലെ കുറ്റിക്കാട്ടില്‍ ഒത്തുകൂടി മോഷണ മുതലുകള്‍ പങ്ക് വയ്ക്കും.
വന്‍തോതില്‍ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും സംഘം നടത്തുന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ കഞ്ചാവ് നല്‍കി മയക്കി സംഘത്തില്‍ ഉള്‍ക്കൊള്ളിക്കുകയാണ് പതിവ്. ആദ്യം സൗജന്യമായും പിന്നീട് വന്‍ വിലയ്ക്കുമാണ് കഞ്ചാവ് നല്‍കുന്നത്. സംഘത്തിലെ മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്ന് അഞ്ചാലുമൂട് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.