മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവി മരാസോ എത്തി

Published : Sep 04, 2018, 02:04 PM ISTUpdated : Sep 10, 2018, 05:25 AM IST
മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവി മരാസോ എത്തി

Synopsis

മരാസോ ഇന്നോവ ക്രിസ്റ്റയ്ക്ക് കനത്തെ വെല്ലുവിളി ഉയർത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.

കൊച്ചി: മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡൽ എംപിവി മരാസോ പുറത്തിറക്കി. എം2,എം4,എം6,എം8 എന്നീ നാല് വേരിയന്‍റുകളിൽ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99ലക്ഷം മുതൽ 13.9 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

മരാസോ ഇന്നോവ ക്രിസ്റ്റയ്ക്ക് കനത്തെ വെല്ലുവിളി ഉയർത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. അടിസ്ഥാന മോഡലായ എം2 വിന് 9.99 ലക്ഷം രൂപ, എം4 ന് 10.95ലക്ഷം രൂപ, എം6ന് 12.4ലക്ഷം, എം8ന് 13.9 ലക്ഷം രൂപയുമാണ് വില. മഹീന്ദ്ര മരാസോ സംസ്ഥാനത്തെ വിപണിയിലും എത്തിതുടങ്ങി.കൊച്ചിയിൽ നടന്ന  പരിപാടിയിൽ ചലച്ചിത്ര താരങ്ങളായ മിയയും, വിജയ് ബാബുവും ചേർന്നാണ് മരാസോ അവതരിപ്പിച്ചത്.
 

PREV
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!