
ന്യൂയോര്‍ക്ക്: ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തനങ്ങള്‍ ആപ്പിള്‍ ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി മാംഗോ ഹെല്‍ത്തിന്‍റെ മുന്‍ സിഇഒ ജാസണ്‍ ഒബെര്‍ഫെസ്റ്റിനെ ആപ്പിള്‍ തങ്ങളുടെ 'ടീമിലെത്തിച്ചു'.
രോഗികളെ അവരുടെ മരുന്നുകള്‍ സമയത്തിന് കഴിക്കാന്‍ സഹായിക്കുന്ന ടെക് അധിഷ്ഠിത വ്യവസായ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജാസന്‍റെ നിയമനം ആപ്പിളിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ജാസന്‍റെ വരവോടെ ആപ്പിള്‍ ആരോഗ്യ പരിപാലന രംഗത്ത് വന്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.