
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ പൊലീസിന് വാടകയ്ക്ക് നൽകാമെന്ന് ബിഎസ്എൻഎൽ. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, ക്വാർട്ടേഴ്സുകൾ, ഓഫീസ് എന്നിവ വാടകയ്ക്ക് നൽകാമെന്ന് അറിയിച്ചു കൊണ്ടാണ് സീനിയർ ജനറൽ മാനേജർ ഡിജിപിക്ക് കത്ത് നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കൂട്ട വിരമിക്കലിന് ശേഷം നിരവധി ബിഎസ്എൻഎൽ ഓഫീസുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. സാങ്കേതിക വിദ്യാ വികാസത്തോടെ പല എക്സ്ച്ചേഞ്ചുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നു.