രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്കിടെ പ്രതീക്ഷ നല്‍കി ക്രൂഡ് വില താഴേക്ക്; യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ, ഓഹരി വിപണിയിലും നേട്ടം

Published : May 25, 2026, 01:07 PM IST
petrol diesel cost tips

Synopsis

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് താഴെയെത്തി. യുഎസ്- ഇറാന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയാണ് വിലയിടിവിന് കാരണം. ഇത് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഉണര്‍വേകുകയും രൂപയുടെ മൂല്യം ശക്തിപ്പെടുത്തുകയും ചെയ്തു.

രാജ്യത്ത് നാലാം തവണയും പെട്രോള്‍, ഡീസല്‍ വില കൂട്ടിയതിനിടെ പ്രതീക്ഷയേകി ആഗോള വിപണിയില്‍ ക്രൂഡ് വില താഴേക്ക്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് താഴേക്കെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് ആദ്യമായാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് താഴെയെത്തുന്നത്. യു എസ്-ഇറാന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരി വിപണിക്കും ഉണര്‍വായി. സെന്‍സെക്‌സ് 827.41 പോയിന്റ് (1.10 ശതമാനം) ഉയര്‍ന്ന് 76,242.76 ലും, എന്‍എസ്ഇ നിഫ്റ്റി 237.70 പോയിന്റ് (1 ശതമാനം) ഉയര്‍ന്ന് 23,957 ലുമെത്തി.

യുഎസ്- ഇറാന്‍ ചര്‍ച്ചകളും ക്രൂഡ് ഓയില്‍ വിലയിടിവും

യുദ്ധം കാരണം അടച്ചിരുന്ന ആഗോള ഇന്ധന കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും സമാധാന കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതാണ് ക്രൂഡ് വില കുറയാന്‍ കാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 5.6 ശതമാനം ഇടിഞ്ഞ് ബാരലിന് 97.8 ഡോളറിലെത്തി.

രൂപയിലും നേട്ടം

കഴിഞ്ഞ ദിവസം 95.69 ല്‍ ക്ലോസ് ചെയ്ത രൂപ, ഇന്ന് ഡോളറിന് 95.34 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. അടുത്തിടെ രൂപയുടെ മൂല്യം 96.96 ലേക്ക് താഴ്ന്നിരുന്നു. തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ തിരികെ കൊണ്ടുവരാന്‍ കറന്‍സിയിലെ സ്ഥിരത അത്യാവശ്യമാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യന്‍ വിപണി കരുത്ത് കാണിക്കുന്നത് അനുകൂല ഘടകമായാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്. ബാങ്കിങ്, ഫിനാന്‍ഷ്യല്‍, ഓട്ടോമൊബൈല്‍ ഓഹരികളിലാണ് പ്രധാനമായും ഇന്ന് വന്‍തോതില്‍ വാങ്ങല്‍ നടന്നത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഈ മേഖലകള്‍ക്ക് അനുകൂലമായി. ഐടി ഓഹരികളും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും മുകളിലേക്ക് കയറി സ്വർണ വില; സംസ്ഥാനത്ത് ഇന്ന് ഒരു പവൻ വാങ്ങാൻ കൊടുക്കേണ്ടത് 1,16, 880 രൂപയിലധികം
'സാധാരണക്കാരുടെ കാർ ബ്രാന്റിന്' ജൂൺ 1 മുതൽ വില കൂടുന്നു; പ്രഖ്യാപിച്ച് മാരുതി സുസുക്കി, 30,000 രൂപ വരെ കൂടിയേക്കും!