'സാധാരണക്കാരുടെ കാർ ബ്രാന്റിന്' ജൂൺ 1 മുതൽ വില കൂടുന്നു; പ്രഖ്യാപിച്ച് മാരുതി സുസുക്കി, 30,000 രൂപ വരെ കൂടിയേക്കും!

Published : May 24, 2026, 10:32 AM IST
Maruti Suzuki

Synopsis

 2026 ജൂൺ മുതൽ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. തങ്ങളുടെ മുഴുവൻ മോഡലുകൾക്കും വില വർധനവുണ്ടാകും. നിർമ്മാണച്ചെലവിലെ വർദ്ധനവും പണപ്പെരുപ്പവും  ആണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങൾ. 30,000 രൂപ വരെയാണ് വില കൂടുക. ഈ വർഷം ഇത് രണ്ടാം തവണയാണ് കമ്പനി വില വർദ്ധിപ്പിക്കുന്നത്.

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ മുഴുവൻ മോഡലുകളുടെയും വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. വിവിധ മോഡലുകൾക്ക് 30,000 രൂപ വരെയാണ് വില കൂടുക. 2026 ജൂൺ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. വർദ്ധിച്ചുവരുന്ന നിർമ്മാണച്ചെലവും (Input Costs) വിപണിയിലെ പണപ്പെരുപ്പവുമാണ് വിലവർദ്ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഈ വ‍‌ർഷമാദ്യം ജനുവരിയിൽ മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതിന് ശേഷം ഈ വ‍‌ർഷം വരുത്തുന്ന രണ്ടാമത്തെ വില പരിഷ്കരണമാണിത്.

അസംസ്കൃത വസ്തുക്കളുടെ വില വ‍ർധനവ്, ലോജിസ്റ്റിക്സ് (ഗതാഗത) ചെലവുകൾ എന്നിവക്ക് ചെലവ് കൂടിയതാണ് വില വ‍‌ർധിപ്പിക്കാൻ കാരണം. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വിലയിലെ മാറ്റം വ്യത്യാസപ്പെട്ടിരിക്കും. കൃത്യമായ പുതുക്കിയ വിലവിവരങ്ങൾ അടുത്ത ദിവസങ്ങളിൽത്തന്നെ കമ്പനി ഔദ്യോഗികമായി പുറത്തുവിടും. ഈ വില വ‍‌ർധനവ് എല്ലാ മോഡലുകൾക്കും ബാധകമാകും. മാരുതിയുടെ എൻട്രി ലെവൽ കാറുകൾ മുതൽ പ്രീമിയം മോഡലുകൾക്ക് വരെ വില വ‌ർധനവ് ഉണ്ടാകും.

ആൾട്ടോ കെ10, എസ്-പ്രെസ്സോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയവയാണ് മാരുതി സുസുക്കിയുടെ എൻട്രി ലെവൽ കാറുകൾ. ബലേനോ, ഫ്രോങ്‌സ്, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര തുടങ്ങിയവ പ്രീമിയം മോഡലുകളാണ്. ഇൻവിക്റ്റോ (Invicto) ഉൾപ്പെടെയുള്ള ഹയ‌ർ എൻഡ് മോഡലുകളും മാരുതി സുസുക്കിയുടേതാണ്. നിലവിൽ 3.70 ലക്ഷം രൂപ (ആൾട്ടോ കെ10) മുതൽ 28.61 ലക്ഷം രൂപ (ഇൻവിക്റ്റോ) വരെയാണ് മാരുതി കാറുകളുടെ എക്സ്-ഷോറൂം വില. ഇന്ത്യൻ വാഹന വിപണിയിലെ ഭൂരിഭാഗം നിർമ്മാതാക്കളും നിലവിൽ വില വർദ്ധിപ്പിച്ചേക്കുമെന്ന റിപ്പോ‍‍‍‍‌ർട്ടുകളാണ് പുറത്തു വരുന്നത്. വിപണിയിലെ ഡിമാൻഡിനെ ബാധിക്കാത്ത രീതിയിൽ വില നിയന്ത്രിച്ചു നിർത്താനുള്ള ശ്രമത്തിലാണ് കമ്പനികൾ.

PREV
Read more Articles on
click me!

Recommended Stories

അംബാനിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി! വില്ലനായി അമേരിക്ക-ഇറാന്‍ സംഘര്‍ഷം, റിലയന്‍സ് ജിയോയുടെ വമ്പന്‍ ഐപിഒ വൈകുന്നു
വെറുതെ കളയല്ലേ, ഇപ്പൊ വിറ്റാൽ കിട്ടും പൊന്നുംവില; തേങ്ങയെ വരെ പിന്നിലാക്കി ചിരട്ടയുടെ വൻ കുതിപ്പ്, കിലോയ്ക്ക് 33 രൂപ വില