സമ്മാനങ്ങൾ നൽകാൻ മുകേഷ് അംബാനിയും കുടുംബവും ചെലവിട്ടത് കോടികൾ; കണക്കുകൾ അമ്പരപ്പിക്കും

Published : Jan 04, 2024, 12:58 PM IST
സമ്മാനങ്ങൾ നൽകാൻ മുകേഷ് അംബാനിയും കുടുംബവും ചെലവിട്ടത് കോടികൾ; കണക്കുകൾ അമ്പരപ്പിക്കും

Synopsis

അംബാനി കുടുംബത്തിലെ വിവിധ കുടുംബാംഗങ്ങൾ വർഷങ്ങളായി പരസ്പരം സമ്മാനിച്ച വിലയേറിയ സമ്മാനങ്ങൾ

ന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നായ അംബാനി കുടുംബം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വിശേഷാവസരങ്ങളിലും ആഘോഷവേളകളിലും പരസ്പരം സമ്മാനങ്ങൾ നൽകുന്നത് അംബാനി കുടുംബത്തിൽ പതിവ് കാഴ്ചയാണ്. ആഡംബരം നിറയുന്ന സമ്മാനങ്ങളുടെ വില അറിഞ്ഞാൽ അമ്പരക്കും. 

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകനായ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോകയ്ക്ക്  2019-ൽ, നിത അംബാനി ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസുകളിലൊന്ന് സമ്മാനിച്ചിരുന്നു. 451 കോടി ആണ്  നെക്ലേസിന്റെ വില. 91 വജ്രങ്ങളുള്ള നെക്ലേസ് 18 കാരറ്റ് റോസ് ഗോൾഡിലുള്ളതാണ്. 229.52 കാരറ്റ് ഡയമണ്ട്  407.48 കാരറ്റ് പുഷ്യരാഗം എന്നിവയാണ് നെക്ലേസിന്റെ സവിശേഷത

മുകേഷ് അംബാനി ഭാര്യ നിത അംബാനിയുടെ  44-ാം ജന്മദിനത്തിന് സമ്മാനമായി നൽകിയത് 240 കോടിയുടെ  എ319 ആഡംബര ജെറ്റ് ആണ്. കൂടാതെ, മുകേഷ് അംബാനി നിത അംബാനിക്ക് റോൾസ് റോയ്സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് സമ്മാനിച്ചിരുന്നു. 10 കോടി വില വരുന്ന വാഹനം ദീപാവലി സമ്മാനമായാണ് നൽകിയത്. നിത അംബാനിയുടെ പുതിയ റോൾസ് റോയ്‌സ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറുകളിൽ ഒന്നാണ്. 

2023 ജനുവരി 19 ന്, മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ നിശ്ചയമായിരുന്നു. സുഹൃത്തായ രാധിക മർച്ചന്റുമായി മുംബൈയിലെ അവരുടെ വസതിയായ ആന്റിലിയയിൽ വച്ച്  അനന്തിന്റെ ആഡംബരപൂര്ണമായ വിവാഹ നിശ്ചയം കഴിഞ്ഞു. ഈ അവസരത്തിൽ ആകാശ് അംബാനി 13,218,876 രൂപ വിലമതിക്കുന്ന 18K പാന്തേർ ഡി കാർട്ടിയർ ബ്രൂച്ച് അനന്തിന് സമ്മാനിച്ചു.

അതേസമയം മുകേഷ് അംബാനി തന്റെ ഇളയ മകൻ നൽകിയത് ബെന്റ്‌ലി കോണ്ടിനെന്റൽ ജിടിസി കാറാണ്. ഈ ആഡംബര കാറിന്റെ വില 4.5 കോടി രൂപയാണ്

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ