ഐസ്ക്രീമിൽ പുതിയ രുചിക്കൂട്ടുമായി മെറിക്രീം; ബ്രാൻഡ് അമ്പാസിഡർമാരായി ഫഹദും നസ്രിയയും

Web Desk   | Asianet News
Published : Mar 14, 2022, 05:05 PM IST
ഐസ്ക്രീമിൽ പുതിയ രുചിക്കൂട്ടുമായി മെറിക്രീം; ബ്രാൻഡ് അമ്പാസിഡർമാരായി ഫഹദും നസ്രിയയും

Synopsis

പുതിയ മാറ്റങ്ങളോടെ ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാന്‍ഡ് ആകുവാന്‍ ഒരുങ്ങുകയാണ് മെറിക്രീം

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഐസ്‌ക്രീം ബ്രാന്‍ഡായ മെറിക്രീം ഐസ്‌ക്രീംസിന്റെ പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയ നസീമും ഒപ്പുവച്ചു. പുതിയ മാറ്റങ്ങളോടെ ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാന്‍ഡ് ആകുവാന്‍ ഒരുങ്ങുകയാണ് മെറിക്രീം.

ഐസ്‌ക്രീമിലെ പുതിയ രുചികള്‍ അവതരിപ്പിക്കാന്‍ മെറിക്രീം ഐസ്‌ക്രീംസ് തയ്യാറെടുക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മെറിക്രീമിന്റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിപ്പിങ്ങ് ക്രീം പ്ലാന്റാണ്. പുതിയ ബ്രാൻഡ് അമ്പാസിഡ‍ർമാരായി ഫഹദും നസ്രിയയും കരാ‍ർ ഒപ്പുവച്ചത് മെറിക്രീം ഡയറക്ടര്‍മാരായ സ്റ്റീഫന്‍ എംഡി, ബിനോയ് ജോസഫ്, നിജിന്‍ തോമസ്, എംഇ വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ