ഡോളർ ബലഹീനത അനുകൂലമായി: ഇന്ത്യൻ വിപണിയിൽ സജീവമായി വിദേശ നിക്ഷേപകർ; ഇക്വിറ്റി വിപണിയിൽ നേട്ടം

By Web TeamFirst Published Dec 6, 2020, 2:32 PM IST
Highlights

നവംബറിൽ എഫ്പിഐകളുടെ മൊത്ത നിക്ഷേപം 62,951 കോടി രൂപയായിരുന്നു.
 

വിവിധ വാക്സിൻ ഫലങ്ങളെ സംബന്ധിച്ച അനുകൂല റിപ്പോർട്ടുകളും ലോകമെമ്പാടുമുള്ള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുളള ശുഭ സൂചനകളും ഇന്ത്യൻ വിപണിയിലെ വിദേശ നിക്ഷേപകരുടെ സാന്നിധ്യം ശക്തമാക്കി. ഡിസംബറിലെ ആദ്യ നാല് വ്യാപാര സെഷനുകളിൽ ഇന്ത്യൻ വിപണികളിലേക്ക് 17,818 കോടി രൂപയുടെ എഫ്പിഐ (വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ) നിക്ഷേപം എത്തി. 

ഡിപോസിറ്ററികളുടെ ഡാറ്റ അനുസരിച്ച്, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഡിസംബർ 1-4 വരെയുളള കാലയളവിൽ 16,520 കോടി രൂപ ഇക്വിറ്റി വിപണിയിലേക്കും ഡെറ്റ് വിഭാഗത്തിൽ 1,298 കോടി രൂപയും നിക്ഷേപം നടത്തി. അവലോകന കാലയളവിൽ മൊത്ത നിക്ഷേപം 17,818 കോടി രൂപയായി മാറി.

നവംബറിൽ എഫ്പിഐകളുടെ മൊത്ത നിക്ഷേപം 62,951 കോടി രൂപയായിരുന്നു.

“ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകൾ പ്രതീക്ഷിച്ചതിലും വളരെ മികച്ച വേഗതയിൽ തിരിച്ചുവരവ് തുടരുകയാണ്, അതിനാൽ ഇന്ത്യൻ വിപണികലേക്ക് ഇത്തരത്തിലുള്ള നിക്ഷേപ വരവ് തുടരാം,” ഗ്രോവിലെ സഹസ്ഥാപകനും സി ഒ ഒയുമായ ഹർഷ് ജെയിൻ ബിസിനസ് സ്റ്റാൻഡേർഡിനോ‌ട് പറഞ്ഞു.

"വിവിധ വാക്സിൻ ഫലങ്ങളുടെ പ്രഖ്യാപനങ്ങൾ വിപണിയുടെ ഭാവിയെക്കുറിച്ച് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു," ജെയിൻ കൂട്ടിച്ചേർത്തു.

ഡോളറിന്റെ ബലഹീനത അനുകൂലമാകും

വളർന്നുവരുന്ന വിപണികളോട് എഫ്പിഐകൾക്കിടയിൽ അഭൂതപൂർവമായ താൽപ്പര്യമുണ്ട്, ഇന്ത്യ ഈ പ്രവണത പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് മോർണിംഗ്സ്റ്റാർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ - മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറയുന്നത്. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം അറ്റപ്രവാഹത്തിന്റെ വേഗത ഗണ്യമായി വർദ്ധിച്ചു. വികസിത വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ പോലെയുളള വിപണികളിൽ ആകർഷകമായ മൂല്യനിർണ്ണയവും ഡോളറിലെ ബലഹീനതയും വാങ്ങൽ പ്രവണതയെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസിത സമ്പദ് വ്യവസ്ഥകളുടെ ധന നയങ്ങൾ കണക്കിലെടുത്ത് അടുത്ത വർഷത്തെ തന്ത്രം എഫ് പി ഐകൾ അവലോകനം ചെയ്യേണ്ടിവരുമെന്നതിനാൽ, സമീപകാലത്ത്, വരവ് മന്ദഗതിയിലാകുമെന്ന് എഫ് പി ഐ നിക്ഷേപത്തിന്റെ ഭാവിയെക്കുറിച്ച് ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ മേധാവി വിനോദ് നായർ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

“ദീർഘകാലാടിസ്ഥാനത്തിൽ, ഈ പ്രവണത മികച്ചതായിരിക്കാം,” വിനോദ് നായർ കൂട്ടിച്ചേർത്തു.
 

click me!