ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടത്തുടക്കം; തിരിച്ചടിയായി ആഗോളവിപണിയിലെ നേട്ടം

Published : May 06, 2019, 11:21 AM IST
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടത്തുടക്കം; തിരിച്ചടിയായി ആഗോളവിപണിയിലെ നേട്ടം

Synopsis

ബിപിസിഎല്‍, പവർ ഗ്രിഡ് കോർപ്പറേഷൻ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ് എന്നീ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

മുംബൈ: ഓഹരിവിപണിയിൽ നഷ്ടത്തുടക്കം. നിഫ്റ്റി 11600 ന് താഴെയാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സ് തുടക്കത്തിൽ 380 പോയിന്റോളം ഇടിഞ്ഞു. എച്ച്ഡിഎഫ്‍സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, മാരുതി സുസുക്കി, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടേഴ്സ്, ഹിന്താല്‍കോ, ഇന്‍ഫോസിസ്,  ഇന്ത്യ ബുള്‍സ് ഹൗസിംഗ്, എച്ച്‍യുഎല്‍ തുടങ്ങിയ ഓഹരികൾ ഇന്ന് വലിയ നഷ്ടം നേരിട്ടവയാണ്. 

ബിപിസിഎല്‍, പവർ ഗ്രിഡ് കോർപ്പറേഷൻ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ് എന്നീ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മെറ്റൽ, ഐടി, ഇൻഫ്ര, ഓട്ടോ, ഫാർമ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ന് നഷ്ടം പ്രകടമാണ്. ആഗോളവിപണിയിലെ നഷ്ടം തന്നെയാണ് ഇന്ത്യൻ ഓഹരിവിപണിക്കും തിരിച്ചടിയായിരിക്കുന്നത്.
 

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍