കനത്ത നഷ്ടം; ഒറ്റ ദിവസം കൊണ്ട് മാഞ്ഞുപോയത് 13 ലക്ഷം കോടിയിലേറെ രൂപ; വൻ ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി

Published : Feb 28, 2025, 05:54 PM IST
കനത്ത നഷ്ടം; ഒറ്റ ദിവസം കൊണ്ട് മാഞ്ഞുപോയത് 13 ലക്ഷം കോടിയിലേറെ രൂപ; വൻ ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി

Synopsis

ആഗോള വിപണിയിൽ പൊതുവേ ഉണ്ടായ തകർച്ച ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു

മുംബൈ: ഓഹരി വിപണി ഇന്ന് കനത്ത തകർച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി സൂചിക 420 പോയിൻ്റ് താഴ്ന്നു. ബിഎസ്ഇ സെൻസെക്സ് 1414 പോയിന്റാണ് ഇടിഞ്ഞത്. രാവിലെ തുടങ്ങിയ തകർച്ചയിൽ നിന്നും വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും ഓഹരി വിപണിക്ക് കരകയറാനായില്ല.. ആഗോള വിപണിയിൽ പൊതുവേ ഉണ്ടായ തകർച്ച ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

ഇന്നത്തെ ഇടിവോടെ ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് 13 ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കു കൂട്ടല്‍.ബാങ്ക്. ഓട്ടോ, എഫ്എംസിജി, ഐടി, ഫാർമ, മെറ്റൽ, റിയൽറ്റി സൂചികകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ താരിഫ് പ്രഖ്യാപനവും വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിൽക്കുന്നതുമാണ് ഇടിവിന് പ്രധാന കാരണങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ