വന്‍ കുതിപ്പ് നടത്തി ഐആര്‍സിടിസി ഓഹരി !, അതിശയിച്ച് ഇന്ത്യന്‍ ഓഹരി വിപണി

Web Desk   | Asianet News
Published : Feb 25, 2020, 05:53 PM IST
വന്‍ കുതിപ്പ് നടത്തി ഐആര്‍സിടിസി ഓഹരി !, അതിശയിച്ച് ഇന്ത്യന്‍ ഓഹരി വിപണി

Synopsis

കഴിഞ്ഞ ദിവസം ഓഹരി വിപണി 800 പോയിന്‍റ് ഇടിഞ്ഞിട്ടും ഐആര്‍സിടിസി ഓഹരി 1,923 രൂപയിലാണ് ക്ലോസ് ചെയ്തത്. 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ കുറെ ദിവസമായി വലിയ വ്യാപാര സമ്മര്‍ദ്ദമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഈ സമ്മര്‍ദ്ദമൊന്നും ഐആര്‍സിടിസി ഓഹരിയുടെ മൂല്യത്തെ ബാധിച്ചിട്ടേയില്ല. 

ഇന്ന് 2,000 രൂപ നിലവാരത്തിലേക്കാണ് ഐആര്‍സിടിസിയുടെ ഓഹരി വില കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം ഓഹരി വിപണി 800 പോയിന്‍റ് ഇടിഞ്ഞിട്ടും ഐആര്‍സിടിസി ഓഹരി 1,923 രൂപയിലാണ് ക്ലോസ് ചെയ്തത്. 

320 രൂപയ്ക്ക് ഒക്ടോബര്‍ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തി. തുടര്‍ന്ന് 209 ശതമാനമാണ് ഓഹരി വിലയില്‍ വര്‍ധനവുണ്ടായത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന്റെ ഒരെയോരു വില്‍പ്പനക്കാരാണ് ഐആര്‍സിടിസി. ഇതിനൊപ്പം കാറ്ററിംഗ് സര്‍വീസും കുപ്പിവെളള വിതരണവും ഐആര്‍സിടിസി നടത്തുന്നുണ്ട്. 

PREV
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം