നിഫ്റ്റി 13,300 മറികടന്ന് മുകളിലേക്ക്: വൻ മുന്നേറ്റം നടത്തി ഒഎൻജിസി ഓഹരികൾ; ബിഎസ്ഇയിലും വ്യാപാര നേട്ടം

By Web TeamFirst Published Dec 7, 2020, 12:18 PM IST
Highlights

ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.8 ശതമാനവും ഉയർന്ന നിലയിലാണ്.

മുംബൈ: തിങ്കളാഴ്ച രാവിലെ നടന്ന ഡീലുകളിൽ ബെഞ്ച്മാർക്ക് സൂചികകൾ റെക്കോർഡ് ഉയരത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്സ് 113 പോയിന്റ് (45,193 ലെവലിൽ 0.25 ശതമാനം) ഉയർന്നു. സൂചിക 45,292 എന്ന ഇൻട്രാ ഡേയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിഫ്റ്റി 50 സൂചിക 13,300 മാർക്ക് മറികടന്നു. 

ഒഎൻജിസി (3 ശതമാനം) ഏറ്റവും മികച്ച സെൻസെക്സ് നേട്ടം സ്വന്തമാക്കി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവ ഒരു ശതമാനം ഉയർന്നു.

അതേസമയം, ഐആർസിടിസി 7 ശതമാനം വരെ ഉയർന്നപ്പോൾ അദാനി പോർട്ട്സ് ഓഹരികൾ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. നിഫ്റ്റി സെക്ടറൽ സൂചികകൾ പ്രധാനമായും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്, നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 0.8 ശതമാനം വർധന രേഖപ്പെടുത്തി.

വിശാലമായ വിപണിയിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.8 ശതമാനവും ഉയർന്ന നിലയിലാണ്.

click me!