Share Market Live: നിക്ഷേപകർക്ക് ആശ്വാസം, സൂചികകൾ ഉയർന്നു; സെൻസെക്സ് 61,000 കടന്നു

By Web TeamFirst Published Nov 7, 2022, 10:37 AM IST
Highlights

ഇടിവിന് ശേഷം ആദ്യ വ്യാപാരത്തിൽ ഇന്ന് വിപണിയിൽ നേട്ടം. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
 

മുംബൈ: ആഗോള സൂചനകൾ ദുർബലമാണെങ്കിലും  ആഭ്യന്തര വിപണി തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ നേട്ടമുണ്ടാക്കി. പ്രധാന സൂചികകളായ സെൻസെക്‌സ് 237.77 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 61,188.13ലും നിഫ്റ്റി 94.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 18,211.80ലുമാണ് വ്യാപാരം ആരംഭിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 917 ഓഹരികൾ മുന്നേറ്റം നടത്തുന്നു.  660 ഓഹരികൾ നഷ്ടത്തിലാണ്. അതേഅസമയം, 1905 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. 

ALSO READ: കുതിച്ചുചാട്ടത്തിൽ അടിതെറ്റി, സ്വർണവില താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

വിപണിയിൽ ഇന്ന് നിഫ്റ്റി മിഡ്‌ക്യാപ് സ്‌മോൾക്യാപ്പ് സൂചികകൾ 0.7 ശതമാനം വരെ ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ സൂചികകൾ ഒഴികെ, എല്ലാ മേഖലകളും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.  നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. അഞ്ച് ശതമാനത്തിലധികം ഇവ ഉയർന്നു. 

സെൻസെക്സിൽ ഇന്ന്, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച് ഡി എഫ് സി ബാങ്ക്, സൺഫാർമ, ബജാജ് ഫിനാൻസ്, ഐസിഐസി ബാങ്ക് എന്നീ ഓഹരികൾ ഉയർന്നു. 

രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐയുടെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു. വായ്പ വളർച്ച നേടിയതും അറ്റാദായം 74 ശതമാനം ഉയർന്ന് 2023 സാമ്പത്തിക വർഷത്തിൽ 13,265 കോടി രൂപയായതും എസ്ബിഐയുടെ ഓഹരി ഉയരാൻ കാരണമായി. കൂടാതെ, ത്രിവേണി എഞ്ചിനീയറിംഗിന്റെ ഓഹരികൾ മൂന്ന് ശതമാനത്തിലധികം ഉയർന്നു. സ്ഥാപനത്തിന്റെ ഏകീകൃത ലാഭത്തിൽ 1,387.76 കോടി വർദ്ധനവ് ഉണ്ടായിരുന്നു. 

ALSO READ: മരുന്നുകളിൽ ബാർകോഡ് നിർബന്ധം; ആദ്യമെത്തുക 300 ബ്രാൻഡുകളിൽ

യു എസ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ  82.44 എന്ന നിലയിൽ ഉണ്ടായ രൂപ. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ  82.11 എന്ന നിലയിലാണ്

click me!