Asianet News MalayalamAsianet News Malayalam

മരുന്നുകളിൽ ബാർകോഡ് നിർബന്ധം; ആദ്യമെത്തുക 300 ബ്രാൻഡുകളിൽ

ഡോളോ, കാൽപോൾ, പാന്റോസിഡ്, ജെലുസിൽ, ബെറ്റാഡിൻ തുടങ്ങിയ 300 മരുന്നുകളിൽ ആദ്യ ഘട്ടത്തിൽ ബാർ കോഡ് നിർബന്ധമാക്കും. വ്യാജ മരുന്നുകളെ തടയുക എന്നതാണ് ലക്ഷ്യം 

300 drug formulations to have mandatory bar codes on packages
Author
First Published Nov 5, 2022, 7:02 PM IST

ദില്ലി: വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണിയിലേക്കുള്ള ഒഴുക്ക് തടയാൻ മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. നിലവിൽ 300  ബ്രാൻഡ് മരുന്നുകളുടെ പാക്കേജുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു. 

മരുന്നുകളുടെ നിർമ്മാണം ആരാണെന്നു തുടങ്ങി കമ്പനിയുടെ ലൈസൻസ്, ബാച്ച് നമ്പർ, വില, കലഹരണ തിയതി, നിർമ്മാണ തിയതി എന്നിവ ബാർ കൂടുകളിൽ രേഖപ്പെടുത്തിയിരിക്കണം. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് റൂൾസ്, 1945- പ്രകാരമാണ് നടപടി. 

മരുന്നുകളിൽ ബാർ കോഡ് രേഖപ്പെടുത്തുന്നതിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും  തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂണിൽ ഇത് സംബന്ധിച്ച് കരട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അഭിപ്രായങ്ങളുടെയും തുടർ ചർച്ചകളുടെയും അടിസ്ഥാനത്തിൽ മരുന്നുകളിൽ ബാർ കോഡ് ഉൾപ്പെടുത്തണമെന്നുള്ള തീരുമാനം അന്തിമമാക്കാനുള്ള നീക്കത്തിലാണ് മന്ത്രാലയം.

ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്റെ റൂൾ 96-ന്റെ ഷെഡ്യൂൾ എച്ച് 2 പ്രകാരം ഫാർമസ്യൂട്ടിക്കൽ  കമ്പനി അവരുടെ ഉത്പന്നത്തിന്റെ ആദ്യത്തെ കവറിൽ അല്ലെങ്കിൽ രണ്ടാമത്തെ കവറിൽ  ബാർ കോഡോ ക്വിക്ക് റെസ്‌പോൺസ്  (ക്യൂ ആർ) കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്.ക്വിക്ക് റെസ്‌പോൺസ് കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്.  ആദ്യഘട്ടത്തിൽ  വിപണി വിഹിതത്തിന്റെ 35 ശതമാനത്തോളം വരുന്ന മുൻനിര ഫാർമ ബ്രാൻഡുകളിൽ നിന്നുള്ള 300 മരുന്നുകൾക്ക് ബാർ കോഡ് നല്കാൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത വർഷം ഡിസംബറോടെ എല്ലാ മരുന്നുകളും ബാർ കോഡ് ഉൾപ്പെടുത്തിയിരിക്കണം. 

മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം അല്ലെഗ്ര, അംലോകിൻഡ്, അസിത്രാൽ, ബെറ്റാഡിൻ, കാൽപോൾ, സെഫ്റ്റം, കോംബിഫ്‌ലം, ഡോളോ, ഡൽകോഫ്‌ലെക്‌സ്, ഇക്കോസ്‌പ്രിൻ, ജെലുസിൽ, ജല്‌റ, ലാന്റസ്, മാൻഫോഴ്‌സ്, മെഫ്‌റ്റൽ സ്‌പാസ്, ഷെൽകാൽ, ഹ്യൂമൻ മിക്‌സ്റ്റാർഡ്, പാൻ 40, ഒട്രിവിൻ, സ്റ്റാംലോ റാന്റാക്, പാന്റോസിഡ്, സ്റ്റാംലോ റാന്റക്, തുടങ്ങിയ മരുന്നുകളിൽ ആദ്യം ബാർ കോഡ് നൽകണം. 

Follow Us:
Download App:
  • android
  • ios