Share Market Today: സൂചികകൾ ഉയർന്നില്ല, നഷ്ടം നേരിട്ട് വിപണി; സെൻസെക്സ് 168 പോയിന്റ് ഇടിഞ്ഞു

By Web TeamFirst Published Sep 7, 2022, 4:07 PM IST
Highlights

രാവിലെ നഷ്ടത്തിൽ ആരംഭിച്ച വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചികകളിൽ നേട്ടം ഉണ്ടാക്കിയ ഓഹരികൾ ഇവയാണ് 

മുംബൈ: രാവിലെ ദുർബലമായ സൂചിക ഉയർന്നില്ല. നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള സൂചനകൾ അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് പിൻവലിയാൻ നിക്ഷേപകരെ നിർബന്ധിതരാക്കി. വിപണിയിൽ ഇന്ന് ബിഎസ്ഇ സെൻസെക്സ് 168 പോയിന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 59,029 ലും നിഫ്റ്റി 50 31 പോയിന്റ് അല്ലെങ്കിൽ 0.18 ശതമാനം ഇടിഞ്ഞ് 17,624 ലും വ്യാപാരം അവസാനിപ്പിച്ചു. 

Read Also: മെനുവിൽ ഈ വിവരങ്ങൾ നൽകിയില്ല; റെസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കി

സെൻസെക്സിൽ ഇന്ന്, ഇൻഡസ്‌ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), മാരുതി സുസുക്കി ഇന്ത്യ, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്ഡിഎഫ്‌സി), ടെക് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഈ  ഓഹരികൾ 1 ശതമാനത്തിനും 2.6 ശതമാനത്തിനും ഇടയിൽ ഇടിഞ്ഞു.

അതേസമയം, ശ്രീ സിമന്റ്, അൾട്രാടെക് സിമന്റ്, അദാനി പോർട്ട്സ്, കോൾ ഇന്ത്യ, ബ്രിട്ടാനിയ, എസ്ബിഐ ലൈഫ്, ഗ്രാസിം, ബിപിസിഎൽ എന്നിവയുടെ ഓഹരികൾ ഇന്ന് ഒരു ശതമാനത്തിലധികം മുന്നേറി നേട്ടത്തിലാണ്.

Read Also: കോർപ്പറേറ്റ് ഭീമനെ നയിക്കുന്ന ഈ ഇന്ത്യൻ വംശജന്റെ ശമ്പളം ഇതാണ്

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഇന്ന് യഥാക്രമം 0.5 ശതമാനവും 0.75 ശതമാനവും മുന്നേറി. അതേസമയം, മേഖലകളിൽ, നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു, എന്നാൽ നിഫ്റ്റി ഫാർമ സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി.

ഓഗസ്റ്റിൽ ചൈനയുടെ കയറ്റുമതി വളർച്ച മന്ദഗതിയിലാണെന്ന് കാണിക്കുന്ന ഡാറ്റ പുറത്തുവന്നതോടു കൂടി ഏഷ്യൻ  വിപണികൾക്ക് വ്യാപാരത്തിൽ ഇന്ന് കൂടുതൽ  തിരിച്ചടിയേറ്റു. 

click me!