Asianet News MalayalamAsianet News Malayalam

മെനുവിൽ ഈ വിവരങ്ങൾ നൽകിയില്ല; റെസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കി

റെസ്റ്റോറന്റുകളുടെ മെനുവിൽ കൃത്യമായി ഇനി ഈ വിവരങ്ങൾ നൽകിയില്ലെങ്കിൽ നടപടി തുടരും. 16 ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കി 

FSSAI has suspended the licenses of 16 food business operators
Author
First Published Sep 7, 2022, 3:46 PM IST

ദില്ലി: ഭക്ഷണ സാധനങ്ങളുടെ കലോറി മെനുവിൽ പ്രദർശിപ്പിക്കാത്തതിന് 16 ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ ഭക്ഷണശാലകൾക്ക് നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്.

Read Also: കോർപ്പറേറ്റ് ഭീമനെ നയിക്കുന്ന ഈ ഇന്ത്യൻ വംശജന്റെ ശമ്പളം ഇതാണ്

2020 നവംബറിൽ വിജ്ഞാപനം ചെയ്ത റെഗുലേറ്ററിന്റെ ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പ്രകാരം റെസ്റ്റോറന്റുകൾ അവരുടെ ഭക്ഷണങ്ങളുടെ ലിസ്റ്റിലോ ബോഡുകളിലോ മെനുവിലോ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് വ്യക്തമാക്കണം എന്നുള്ളത് നിർബന്ധമാണ്. 

റെസ്റ്റോറന്റുകൾക്ക് ഈ മാനദണ്ഡങ്ങൾ പാലിക്കാനുള്ള അവസാന തീയതി 2022 ജനുവരി 1 ആയിരുന്നു, എന്നാൽ പിന്നീട് അത് ജൂലൈ 1 വരെ നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും മാറ്റം വരുത്താത്ത ഭക്ഷണ ശാലകൾക്കെതിരെയാണ് എഫ്എസ്എസ്എഐ റിപ്പോർട്ട് അയച്ചിരിക്കുന്നത്. 

Read Also: ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പിഴ ചുമത്തി ഈ രാജ്യം

കേന്ദ്ര-സംസ്ഥാന ലൈസൻസുകളുള്ള 500 ഓളം ഭക്ഷണ ശാലകളിൽ എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 71  ഭക്ഷണ ശാലകൾ മാനദണ്ഡം പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അവർ ഉടനെ മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പു നൽകി. എന്നാൽ  16  ഫുഡ് ഓപ്പറേറ്റർമാർ പ്രതികരിച്ചില്ല. അതിനാൽ, അവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി ബിസിനസ്  ലൈൻ റിപ്പോർട്ട് ചെയ്തു. 

കേന്ദ്ര ലൈസൻസുള്ള റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ഭക്ഷണങ്ങളിൽ എത്ര കലോറി ഉണ്ടെന്ന് പറയേണ്ടത് നിർബന്ധമാണ്. കൂടാതെ, പത്തോ അതിലധികമോ സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ശൃംഖലകളും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. 

Read Also: പണിമുടക്ക് ഒത്തുതീർപ്പായി; ഈ വിമാനങ്ങൾ ഇനി പറന്നു തുടങ്ങും

കലോറിയും വിളമ്പുന്ന അളവും കൂടാതെ, ഭക്ഷണശാലകൾ ഭക്ഷണ ഇനത്തിന്റെ അലർജി വിവരങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും നല്ല  ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനുമുള്ള ശ്രമത്തിലാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ  ഈ നടപടി സ്വീകരിച്ചത്.

Follow Us:
Download App:
  • android
  • ios