Asianet News MalayalamAsianet News Malayalam

കോർപ്പറേറ്റ് ഭീമനെ നയിക്കുന്ന ഈ ഇന്ത്യൻ വംശജന്റെ ശമ്പളം ഇതാണ്

ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാർബക്സിനെ നയിക്കാൻ എത്തുന്ന ലക്ഷ്മൺ നരസിംഹന്റെ ഇപ്പോഴത്തെ വാർഷിക ശമ്പളം ഇതാണ്.

Starbucks CEO Laxman Narasimhan To Get  140 Crore Annual Salary
Author
First Published Sep 7, 2022, 2:56 PM IST

ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാർബക്സ് അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) തിരഞ്ഞെടുത്തത് ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെയാണ്. ഹെൽത്ത് ആൻഡ് ഹൈജീൻ കമ്പനിയായ റെക്കിറ്റിന്റെ തലവനായ നരസിംഹനെയാണ് ആഗോള കോഫി ശൃംഖലയായ സ്റ്റാർബക്സ് സ്വന്തമാക്കിയത്. ഇതോടെ ചർച്ചയാകുന്നത് സ്റ്റാർബക്സ് സിഇഒയുടെ ശമ്പളമാണ്. 

Read Also: ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

റെക്കിറ്റ് ബെൻകിസറിലെ തന്റെ സ്ഥാനം ഉപേക്ഷിച്ച് സ്റ്റാർബക്‌സിന്റെ സിഇഒ ആയി ചുമതലയേൽക്കുന്ന നരസിംഹന് ഏകദേശം 17.5 മില്യൺ ഡോളർ ആണ് സ്റ്റാർബക്സ് നൽകുക. അതായത് 140 കോടി രൂപയാണ് ഈ ഇന്ത്യക്കാരന്റെ വാർഷിക ശമ്പളം. 6 മില്യൺ പൗണ്ട് ആയിരുന്നു റെക്കിറ്റ് ബെൻകിസറിലെ നരസിംഹന്റെ വാർഷിക ശമ്പളം. അതായത് ഏകദേശം 55 കോടി രൂപ. 

ലോകമെമ്പാടുമുള്ള 34,000 ത്തോളം ശാഖകളുള്ള  സ്റ്റാർബക്സ് ലോകത്തിലെ ഏറ്റവും കോഫി റീട്ടെയിലറാണ്. ലണ്ടനിൽ താമസിക്കുന്ന നരസിംഹൻ  സിയാറ്റിലിലേക്ക് മാറിയ ശേഷം, ഈ വർഷം ഒക്ടോബർ 1 ന് സ്റ്റാർബക്സിലേക്ക് എത്തും. അന്താരാഷ്ട്ര ഉപഭോക്തൃ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്നതിലും കൺസൾട്ടിംഗ് ചെയ്യുന്നതിലും ശ്രീ നരസിംഹന് ഏകദേശം 30 വർഷത്തെ പരിചയമുണ്ട്. 

Read Also: ഈ വിമാനങ്ങൾ ഇനി പറക്കില്ല; വലഞ്ഞ് യാത്രക്കാർ

ലക്ഷ്മൺ നരസിംഹൻ, പൂണെ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു, തുടർന്ന്, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, ഇന്റർനാഷണൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ധനകാര്യത്തിൽ എംബിഎയും നേടി.

സ്റ്റാർബക്‌സിന്റെ വർദ്ധിച്ചുവരുന്ന തൊഴിൽ ബന്ധ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് കമ്പനിയുടെ സിഇഒ എന്ന നിലയിൽ നരസിംഹന്റെ പ്രധാന വെല്ലുവിളികളിലൊന്നായിരിക്കും. ലോകമെമ്പാടുമുള്ള സ്റ്റാഫ് അംഗങ്ങളെ അറിയാൻ നരസിംഹൻ തന്റെ ആദ്യ കുറച്ച് മാസങ്ങൾ ചെലവഴിക്കുമെന്ന് സ്റ്റാർബക്സ് പ്രസ്താവനയിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios