Share Market Today: നേട്ടം നിലനിർത്തി വിപണി; നിഫ്റ്റി 18,000 കടന്നു

By Web TeamFirst Published Nov 7, 2022, 4:25 PM IST
Highlights

നിക്ഷേപകർ ആശ്വാസത്തിൽ. ആരംഭത്തിലെ നേട്ടം നിലനിർത്തി വിപണി. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

മുംബൈ: ആഭ്യന്തര വിപണി ഇന്ന് പ്രതിരോധം തീർത്ത് മുന്നേറി. ക്രൂഡ് ഓയിൽ വിലയിടിവും വിപണിക്ക് ആശ്വാസമായി. പ്രധാന സൂചികകളായ സെൻസെക്സ് 234.79 പോയിൻറ് അഥവാ 0.39 ശതമാനം ഉയർന്ന് 61,185.15 ലും  നിഫ്റ്റി 82.60 പോയിന്റ് അഥവാ 0.46 ശതമാനം ഉയർന്ന് 18,199.80 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം  1994 ഓഹരികൾ മുന്നേറി. 1465 ഓഹരികൾ ഇടിഞ്ഞു, 185 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

സെൻസെക്സിൽ ഇന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര എന്നീ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം ഏഷ്യൻ പെയിന്റ്, ബജാജ്  ഫിൻസർവ്, സൺ ഫാർമ, ടൈറ്റൻ, കൊടക് മഹിന്ദ്ര ബാങ്ക്, ഡോക്ടർ റെഡ്‌ഡിസ്  ലാബ് എന്നീ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. 

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 4.46 ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ 1.58 ശതമാനവും നിഫ്റ്റി ഓട്ടോ 1.30 ശതമാനവും ഉയർന്നു.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.6 ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 176.67 പോയിന്റ് ഉയർന്ന് 25,823.74ൽ എത്തിയപ്പോൾ സ്‌മോൾ ക്യാപ്പ് സൂചിക 185.32 പോയിന്റ് (0.64 ശതമാനം) ഉയർന്ന് 29,292.56ൽ എത്തി. 

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ  82.44 എന്ന നിലയിൽ ഉണ്ടായ രൂപ. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ 81.94 എന്ന നിലയിലാണ്
 

click me!