Stock Market Today : തിരിച്ചടിയുടെ ദിവസം; നിഫ്റ്റി 18000ത്തിന് താഴെ, സെൻസെക്സ് 656 പോയിന്റ് ഇടിഞ്ഞു

By Web TeamFirst Published Jan 19, 2022, 5:05 PM IST
Highlights

സെൻസെക്സിൽ ഇന്ന് ആകെ 1432 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. 1766 ഓഹരികൾക്ക് മൂല്യത്തകർച്ചയുണ്ടായി

മുംബൈ: ഓഹരി വിപണിക്ക് ഇന്ന് തിരിച്ചടിയുടെ ദിവസം. നിഫ്റ്റി 18000ത്തിന് താഴേക്ക് പതിച്ചപ്പോൾ സെൻസെക്സിൽ 656 പോയിന്റിന്റെ ഇടിവുണ്ടായി. സെൻസെക്‌സ് 656.04 (1.08 ശതമാനം) പോയിന്റ് താഴ്ന്ന് 60098.82ലും നിഫ്റ്റി 174.60 പോയിന്റ് (0.96 ശതമാനം) ഇടിഞ്ഞ് 17938.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

സെൻസെക്സിൽ ഇന്ന് ആകെ 1432 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. 1766 ഓഹരികൾക്ക് മൂല്യത്തകർച്ചയുണ്ടായി. 72 ഓഹരികളുടെ മൂല്യത്തിൽ മാറ്റമില്ല. ഏഷ്യൻ പെയിന്റ്‌സ്, ശ്രീ സിമന്റ്‌സ്, ഇൻഫോസിസ്, ഗ്രാസിം ഇൻഡസ്‌ട്രീസ്, എച്ച്‌യുഎൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ഒഎൻജിസി, ടാറ്റ മോട്ടോഴ്‌സ്, എസ്‌ബിഐ, കോൾ ഇന്ത്യ, യുപിഎൽ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടത്തിലായിരുന്നു. ബാങ്ക്, എഫ്എംസിജി, ഐടി, ഫാർമ, റിയാലിറ്റി മേഖലകളിൽ വിൽപ്പന സമ്മർദ്ദം ഇന്ന് കാണാനായി. അതേസമയം ഓട്ടോ, മെറ്റൽ, പവർ, ഓയിൽ & ഗ്യാസ് സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞു.

click me!