മാരുതി കാറുകളുടെ വില ജനുവരി മുതല്‍ കൂടും

Published : Dec 06, 2018, 11:33 AM ISTUpdated : Dec 06, 2018, 11:38 AM IST
മാരുതി കാറുകളുടെ വില ജനുവരി മുതല്‍ കൂടും

Synopsis

വില എത്ര ശതമാനമാണ് ഉയരാന്‍ പോകുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2019 ജനുവരി മുതലാകും വില ഉയരുക.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകള്‍ക്ക് വില കൂട്ടും. അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും, രൂപയുടെ മൂല്യം ഡോളറിനെതിരെ തകര്‍ന്നതുമാണ് വില ഉയര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ച ഘടകം. 

വില എത്ര ശതമാനമാണ് ഉയരാന്‍ പോകുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2019 ജനുവരി മുതലാകും വില ഉയരുക. ഓരോ മോഡലുകള്‍ക്കും വ്യത്യസ്ഥമായ നിരക്കിലായിരിക്കും വില വര്‍ദ്ധനയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ടൊയോട്ട, ഇസുസു മോട്ടോഴ്സ് എന്നീ കമ്പനികളും വില വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്.    

PREV
click me!

Recommended Stories

'ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും'; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
മുകേഷ് അംബാനിക്ക് പിഴച്ചതിവിടെ, അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; ആസ്തിയില്‍ വന്‍ കുതിപ്പ്