റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

By Web TeamFirst Published Dec 5, 2018, 2:44 PM IST
Highlights

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്കുകളിലും യോഗം മാറ്റം വരുത്തിയിട്ടില്ല. 6.25 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക്. 

മുംബൈ: റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്കുകളിലും യോഗം മാറ്റം വരുത്തിയിട്ടില്ല. 6.25 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക്. 

ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ ആഴ്ച്ച മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ന്നതും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറഞ്ഞതും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ആശ്വാസകരമാണ്. ഇതിനാല്‍ തന്നെ പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

തിങ്കളാഴ്ച്ച ആരംഭിച്ച ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മൂന്ന് ദിവസം നീണ്ടു നിന്ന പണനയ അവലോകന യോഗമാണ് തീരുമാനം കൈക്കെണ്ടത്.    
 

click me!