മിനിമം ബാലന്‍സ്; ബാങ്കുകള്‍ വാരിക്കൂട്ടിയത് കോടികള്‍

Published : Aug 04, 2018, 09:44 AM ISTUpdated : Aug 04, 2018, 09:46 AM IST
മിനിമം ബാലന്‍സ്; ബാങ്കുകള്‍ വാരിക്കൂട്ടിയത് കോടികള്‍

Synopsis

2433 കോടിയിലധികം രൂപയാണ് ഇപ്രകാരം എസ്ബിഐ സമ്പാദിച്ചത്. 210 കോടിയുമായി പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടാമതും 118 കോടിയുമായി കാനറാബാങ്ക് മൂന്നാമതുമുണ്ട്

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. 4990 കോടിയിലധികം രൂപ വിവിധ ബാങ്കുകള്‍ പിഴയായി ഈടാക്കിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകളാണ് ഇക്കാര്യത്തില്‍ മുന്നില്‍.

 രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെല്ലാം കൂടി ഉപഭോക്താക്കളില്‍ നിന്ന് 3550 കോടിയിലധികം രൂപ ഈടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്കതമാക്കുന്നത്. ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‍ബിഐ തന്നെയാണ് ഇക്കാര്യത്തില്‍ മാതൃക. 2433 കോടിയിലധികം രൂപയാ ണ് എസ്ബിഐ സമ്പാദിച്ചത്. 210 കോടിയുമായി പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടാമതും 118 കോടിയുമായി കാനറാബാങ്ക് മൂന്നാമതുമുണ്ട്.

സ്വകാര്യബാങ്കുകൾ ഈയിനത്തിൽ പിടിച്ചെടുത്തത് 11,500 കോടി രൂപയാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞവർഷം മാത്രം 590 കോടി രൂപ പിടിച്ചെടുത്ത എച്ച്ഡിഎഫ്സി ബാങ്കാണ് മുമ്പിൽ. ആക്സിസ് ബാങ്ക് 530 കോടിയും ഐസിഐസിഐ ബാങ്ക് 317 കോടിയും പിടിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും'; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
മുകേഷ് അംബാനിക്ക് പിഴച്ചതിവിടെ, അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; ആസ്തിയില്‍ വന്‍ കുതിപ്പ്