പ്രതിഷേധങ്ങള്‍ ഫലം കണ്ടു; എസ്.ബി.ഐ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ 75 ശതമാനം വരെ വെട്ടിക്കുറച്ചു

By Web DeskFirst Published Jul 13, 2017, 4:12 PM IST
Highlights

കുത്തനെ വര്‍ദ്ധിപ്പിച്ച സര്‍വ്വീസ് ചാര്‍ജ്ജുകള്‍ക്കെതിരായ ജനരോഷം ഫലം കാണുന്നു.   രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ  ഇന്റര്‍നെറ്റ്- മൊബൈല്‍ ബാങ്കിംഗ്  സേവനങ്ങള്‍ വഴിയുള്ള പണം കൈമാറ്റത്തിനുള്ള സര്‍വ്വീസ് ചാര്‍ജുകള്‍ വെട്ടിക്കുറിച്ചു. എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് (NETF & RTGD) സര്‍വ്വീസ് ചാര്‍ജുകള്‍ 75 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. പുതിയ നിരക്കുകള്‍ ജൂലൈ 15മുതല്‍ പ്രാബല്യത്തില്‍വരും.

ഐ.എം.പി.എസ് (IMPS) സംവിധാനം ഉപയോഗിച്ച് 1000 രൂപവരെ വേഗത്തില്‍ അയയ്ക്കുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ് ജൂലൈ 1 മുതല്‍ തന്ന എസ്.ബി.ഐ ഒഴിവാക്കിയിരുന്നു. ഇതിന് പുറമൊണ് NEFT,RTGS ചാര്‍ജ്ജുകളും കുറച്ചത്. ഇനി മുതല്‍ 10,000 രൂപ വരെ NEFT വഴി കൈമാറാന്‍ ഒരു രൂപയായിരിക്കും ചാര്‍ജ്ജ്. നേരത്തെ ഇത് രണ്ട് രൂപയായിരുന്നു. 10,000 മുതല്‍ ഒരു ലക്ഷം വരെ രണ്ട് രൂപയും രണ്ട് ലക്ഷം രൂപ വരെ മൂന്ന് രൂപയുമായിരിക്കും ചാര്‍ജ്ജ്. രണ്ട് ലക്ഷത്തിന് മുകളിലുള്ള NEFT ഇടപാടുകള്‍ക്ക് അഞ്ച് രൂപയായിരിക്കും സര്‍വ്വീസ് ചാര്‍ജ്ജ്. നേരത്തെ ഇത് 20 രൂപയായിരുന്നു.
പുതുക്കിയ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഇങ്ങനെയാണ്

 

2017  മാര്‍ച്ചിലെ കണക്ക് പ്രകാരം എസ്.ബി.ഐക്ക് 3.27കോടി ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോക്താക്കളും 2കോടിയോളം മൊബൈല്‍ ബാങ്കിങ് ഉപയോക്താക്കളുമാണുള്ളത്. കൂടുതല്‍ പേരെ ഡിജിറ്റല്‍ പണമിടപാടുകളിലേക്ക്  ആകര്‍ഷിക്കാനാണ് ബാങ്കിന്റെ ശ്രമം. ഡിജിറ്റല്‍വത്കരണവും ഇടപാടുകളിലെ മികവുമാണ് ബാങ്കിന്റെ സുപ്രധാന ലക്ഷ്യങ്ങളെന്ന് മാനേജിംഗ് ഡയറക്ടര്‍ രജ്നീഷ് കുമാര്‍ പറഞ്ഞു. ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കന്നത് ഇന്റര്‍നെറ്റ്- മൊബൈല്‍ ബാങ്കിങ് സേവനങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നും ഡിജിറ്റല്‍ സമ്പദ്ഘടനയെന്ന സര്‍ക്കാരിന്റെ  ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സജീവമല്ലാത്ത അക്കൗണ്ടുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ പിഴയുള്‍പ്പെടെയുള്ള വര്‍ദ്ധിപ്പിച്ച സര്‍വ്വീസ് ചാര്‍ജുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നേരത്തെ എസ്ട്.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

click me!