മൂഡ്‌സിന് ഏഷ്യയിലെ മികച്ച ബ്രാന്‍ഡ് പുരസ്കാരം

Published : Jan 30, 2017, 10:20 AM ISTUpdated : Oct 05, 2018, 12:53 AM IST
മൂഡ്‌സിന് ഏഷ്യയിലെ മികച്ച  ബ്രാന്‍ഡ് പുരസ്കാരം

Synopsis

തിരുവനന്തപുരം: കോണ്ടം ബ്രാന്‍ഡായ മൂഡ്‌സിന് ഏഷ്യയിലെ മികച്ച ബ്രാഡിനുള്ള പ്രസ്റ്റീജിയസ് ബ്രാന്‍ഡ്‌സ് ഓഫ് ഏഷ്യ പുരസ്‌കാരം. കേന്ദ്ര പൊതുമേഖലാ സ്ഥാപനം എച്ച്എല്‍എല്‍ ലൈഫ്‌കെയറിന്റെ (എച്ച്എല്‍എല്‍) ഉല്‍പ്പന്നമാണ് മൂഡ്‍സ്.

1987ല്‍ എച്ച്എല്‍എല്ലിന്റെ പ്രധാന കോണ്ടം ബ്രാന്‍ഡായി ആരംഭിച്ച മൂഡ്‌സ് 19 വേരിയന്റുകളായാണ്  നിര്‍മിക്കുന്നത്. സ്വാഭാവിക റബര്‍ ലാറ്റക്‌സ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇവ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍ എന്നിവടങ്ങളിലായി 33 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

വിപണി ഗവേഷണ സ്ഥാപനമായ ഇആര്‍റ്റിസി (എസ്ലോള്‍ റിസര്‍ച്ച് ട്രെന്‍ഡ് ആന്‍ഡ് കണ്‍സല്‍റ്റിംഗ്) ഏഷ്യാ-പെസഫിക് മേഖലയിലെ തെരഞ്ഞെടുത്ത ജനവിഭാഗങ്ങളില്‍ നടത്തിയ സര്‍വേകളില്‍ വിപണനമികവിലെ പുരസ്‌കാരത്തിനായി മൂഡ്‍സ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

സുരക്ഷിത ലൈംഗികബന്ധത്തിനുള്ള ഉപാധിയെന്ന നിലയില്‍ മൂഡ്‌സിന്റെ വിശ്വാസ്യതയ്ക്കും ഗുണനിലവാരത്തിനുള്ള അംഗീകാരമാണ് ബ്രാന്‍ഡ് പുരസ്‌കാരം. മുംബൈയില്‍ നടന്ന മാര്‍ക്കറ്റിംഗ് മെയ്സ്റ്റര്‍ സമ്മിറ്റ് 2017 ചടങ്ങില്‍ എച്ച്എല്‍എല്‍ സിഎംഡി ആര്‍ പി ഖണ്ടേല്‍വാല്‍  പുരസ്‌കാരം ഏറ്റുവാങ്ങി.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വരുമാനം കൃത്യമായി കൂടുന്നുണ്ട്, പക്ഷെ പോക്കറ്റ് കാലി! സമ്പാദ്യം ചോരുന്നത് എങ്ങനെ?
ഒരൊറ്റ അസുഖം വന്നാൽ മതി, ചികിത്സാച്ചെലവ് നടുവൊടിക്കും; സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടമാവുക വര്‍ഷങ്ങളുടെ സമ്പാദ്യം!