റബ്ബർ വിലയിടിവ് തുടരുന്നു; കര്‍ഷകര്‍ക്ക് കണ്ണീരോണം

By Web DeskFirst Published Sep 9, 2016, 4:46 AM IST
Highlights

റബ്ബർ ആർ എസ് എസ് 4ന് 122 രൂപയിലേക്കാണ് കഴിഞ്ഞ ദിവസം വില ഇടിഞ്ഞത്. രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 3 രൂപ. വ്യാപാരികൾ 110 രൂപയിലും താഴ്ത്തിയാണ് കർഷകരിൽ നിന്നും റബ്ബർ വാങ്ങുന്നത്. റബ്ബർ പാലിന്റെ വിലയും ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 120 രൂപ വരെ എത്തിയയിടത്ത് ഇപ്പോൾ 80ൽ താഴെയാണ് വില. റബ്ബറിന് 150 രൂപ കർഷകന് ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ട് തുടരുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി വിതരണം നടക്കുന്നില്ല

ഉത്പാദനം കൂടുന്ന കാലത്ത് വൻകിട കമ്പനികള്‍ സംഘടിതമായി വിലയിടിക്കുന്നുവെന്നാണ് റബ്ബർ വ്യാപാരികളുടെ ആരോപണം. ഇങ്ങനെ പോയാൽ വില നൂറ് രൂപയ്ക്കും താഴെ പോകുമെന്ന മുന്നറിയിപ്പും വ്യാപാരികൾ നൽകുന്നു. 150 രൂപയുമായുള്ള റബ്ബർ വിലയുടെ അന്തരം കൂടുന്നത് സംസ്ഥാന സർക്കാരിന് വലിയ ബാധ്യത വരുത്തിവയ്ക്കും. വിലസ്ഥിരതാ പദ്ധതി തുരുമെന്നതിനാൽ വിലയിടിവിൽ കർഷകർക്ക് ആശങ്കവേണ്ടെന്ന നിലപാടിലാണ് റബ്ബർ ബോർഡ്.

click me!