ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് നേപ്പാളിന്‍റെ വിലക്ക്

By Web TeamFirst Published Jan 22, 2019, 3:44 PM IST
Highlights

ഞായറാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ നേപ്പാളിലേക്ക് യാത്ര ചെയ്യുന്നവര്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ 100 രൂപയ്ക്ക് മുകളിലുളള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്യാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനോ പാടില്ല. 

ദില്ലി: നൂറ് രൂപയ്ക്ക് മുകളില്‍ മൂല്യമുളള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ നിരോധിച്ചു കൊണ്ട് നേപ്പാളിന്‍റെ കേന്ദ്ര ബാങ്ക് ഉത്തരവിറക്കി. ഡിസംബറില്‍ നേപ്പാള്‍ മന്ത്രിസഭ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ നിരോധിക്കാനെടുത്ത തീരുമാനത്തിന്‍റെ ചുവടുപിടിച്ചാണ് നടപടി.

മന്ത്രിസഭയുടെ ഈ തീരുമാനത്തിന് പിന്നാലെ എല്ലാ മൂല്യമുളള കറന്‍സി നോട്ടുകളും നേപ്പാളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേപ്പാള്‍ രാഷ്ട്ര ബാങ്കിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

കേന്ദ്ര ബാങ്കിന്‍റെ ഉത്തരവ് പ്രകാരം ഇനിമുതല്‍ 2,000, 500, 200 രൂപയുടെ മൂല്യമുളള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ ഇനിമുതല്‍ നേപ്പാളില്‍ ഉപയോഗിക്കാനാകില്ല. ഞായറാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ നേപ്പാളിലേക്ക് യാത്ര ചെയ്യുന്നവര്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ 100 രൂപയ്ക്ക് മുകളിലുളള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്യാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനോ പാടില്ല. 

click me!