550ടണ്‍ മാഗി ന്യൂഡില്‍സ് നശിപ്പിക്കാന്‍ അനുവാദം തേടി നെസ്‍ലെ സുപ്രീം കോടതിയില്‍

By Web DeskFirst Published Sep 21, 2016, 2:49 PM IST
Highlights

ഇത്തരത്തില്‍ തിരിച്ചെടുത്ത 550 ടണ്‍ ന്യൂഡില്‍സ് രാജ്യത്ത് 39 സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവയുടെ ഉപയോഗ കാലാവധി അവസാനിച്ചെന്നും അതുകൊണ്ട് തന്നെ ഇവ ഇനിയും സൂക്ഷിക്കുന്നത് അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും നെസ്‍ലെ പറയുന്നു.

2015 സെപ്തംബര്‍ ഒന്നുവരെ 38,000 ടണ്‍ ന്യൂഡില്‍സ് നശിപ്പിച്ചിട്ടുണ്ടെന്നും അതിന് ശേഷം 60 ടണ്‍ ന്യൂഡില്‍സ് കൂടി മാര്‍ക്കറ്റില്‍ നിന്ന് തിരികെ ലഭിച്ചിട്ടുണ്ടെന്നും മാഗി വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി  2015 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ 640 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് തടയുകയായിരുന്നു.

click me!