പൂനം ബ്രോധ, കേരള-ലക്ഷദ്വീപ് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍

Published : Nov 06, 2018, 05:15 PM IST
പൂനം ബ്രോധ, കേരള-ലക്ഷദ്വീപ് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍

Synopsis

ജാര്‍ഖണ്ഡ് സ്വദേശി പൂനം ബ്രോധയാണ് കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും പുതിയ ഓംബുഡ്സ്മാന്‍.

തിരുവനന്തപുരം: 2016 സെപ്റ്റംബര്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന കേരള-ലക്ഷദ്വീപ് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ തസ്തികയില്‍ പുതിയ നിയമനം നടന്നു. ജാര്‍ഖണ്ഡ് സ്വദേശി പൂനം ബ്രോധയാണ് കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും പുതിയ ഓംബുഡ്സ്മാന്‍. നാളെ പൂനം ബ്രോധ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനായി സ്ഥാനമേല്‍ക്കും.  

2016 ല്‍ അന്നത്തെ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനായിരുന്ന പി.കെ. വിജയകുമാര്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഈ പദവിയില്‍ പുനര്‍നിയമനം നടന്നിരുന്നില്ല. നിലവില്‍ എഴുന്നൂറിലേറെ ഇന്‍ഷുറന്‍സ് സംബന്ധിയായ പരാതികളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്.

PREV
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!