പുതുവത്സരത്തില്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍

Published : Dec 27, 2017, 09:32 PM ISTUpdated : Oct 04, 2018, 11:26 PM IST
പുതുവത്സരത്തില്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍

Synopsis

ദില്ലി: പുതുവത്സരദിനത്തില്‍ വന്‍ ഓഫറുകളുമായി രാജ്യത്തെ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേഴ്‌സ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ... തുടങ്ങിയ മുന്‍നിര വിമാനക്കമ്പനികളാണ് കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. 

വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. തിരഞ്ഞെടുത്ത റൂട്ടുകള്‍ 1005 രൂപ മുതലുള്ള ഇന്‍ഡിഗോ ടിക്കറ്റുകള്‍ നല്‍കുന്നത്. ഗോ എയറും ഇതേനിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. 

ഏയര്‍ ഏഷ്യ തിരഞ്ഞെടുത്ത റൂട്ടുകളില്‍ 1399 രൂപ മുതലുള്ള തുകയ്ക്ക് ടിക്കറ്റുകള്‍ നല്‍കുമ്പോള്‍ ജെറ്റ് എയര്‍വേഴ്‌സ് 1001 രൂപയ്ക്കാണ് തങ്ങളുടെ സ്‌പെഷ്യല്‍ ന്യൂ ഈയര്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. മറ്റൊരു പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ് ടിക്കറ്റ് ചിലവ് മടക്കിനല്‍കുന്ന നല്‍കുന്ന പദ്ധതിയാണ് പുതുവത്സരത്തില്‍ നടപ്പാക്കുന്നത്. 

സ്‌പൈസ് ജെറ്റിന്റെ ഫ്‌ളൈ ഫോര്‍ ഫ്രീ സ്‌കീം അനുസരിച്ച്  ഡിസംബര്‍ 31 വരെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പറക്കുന്നവര്‍ക്ക് ടിക്കറ്റ് തുക ഉപയോഗിച്ച് സ്‌പൈസ് ജെറ്റിന്റെ ഇ-കൊമേഴ്‌സ് സൈറ്റില്‍ ഷോപ്പിംഗ് നടത്താം. ഇതിലൂടെ സൗജന്യയാത്രയാണ് തങ്ങള്‍ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് സ്‌പൈസ് ജെറ്റിന്റെ പരസ്യത്തില്‍ പറയുന്നത്. 

സൗജന്യനിരക്കില്‍ പറക്കാന്‍ സാധിക്കുന്ന റൂട്ടുകളുടെ വിശദാംശങ്ങള്‍

ജെറ്റ് എയര്‍വേഴ്‌സ് - 44 കേന്ദ്രങ്ങളിലേക്കാണ് ജെറ്റ് എയര്‍വേഴ്‌സിന് സര്‍വ്വീസുള്ളത്. ഇക്കണോമി ക്ലാസ്സില്‍ 10 ശതമാനവും, പ്രീമിയര്‍ ക്ലാസ്സുകളില്‍ 15 ശതമാനവും ഇളവാണ് ജെറ്റ് എയര്‍വേഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. ഡിസംബര്‍ 23 മുതല്‍ ജനുവരി 2 വരെ ഈ ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി 15-ന് ശേഷമുള്ള യാത്രകള്‍ക്കാണ് ഇളവുകള്‍ ബാധകം. ഇതോടൊപ്പം ഡെറാഡൂണ്‍-ശ്രീനഗര്‍ റൂട്ടില്‍ ഇക്കണോമി ക്ലാസ്സില്‍ 1001 രൂപയ്ക്ക് കമ്പനി ടിക്കറ്റ് ഓഫര്‍ ചെയ്യുന്നുണ്ട്. 

ഇന്‍ഡിഗോ - കമ്പനി താഴെപ്പറയുന്ന റൂട്ടുകളില്‍ ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബഗ്‌ഡോഗ്‌റ-ഗുവാഹത്തി 1005 രൂപ,  കോയമ്പത്തൂര്‍-ചെന്നൈ 1095 രൂപ, ചെന്നൈ- ബെംഗളൂരു 1120 രൂപ, അഗര്‍ത്തല-ഗുവാഹത്തി 1130 രൂപ. 

ഗോ എയര്‍ - ഗോ എയര്‍ തങ്ങളുടെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഡിസംബര്‍ 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ നല്‍കുന്നുണ്ട്. ജനുവരി 10-നും ജൂലൈ 31-നും ഇടയില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. കമ്പനിയുടെ മൊബൈല്‍ ആപ്പിലൂടെ GOAPP10 എന്ന പ്രമോകോഡ് ഉപയോഗിച്ച് ബുക്ക് ചെയ്താല്‍ 10 ശതമാനം ഇളവ് വേറേയും സ്വന്തമാക്കാം. 

എയര്‍ഏഷ്യ- ബെംഗളൂരു, ജയ്പുര്‍, കൊച്ചി,കൊല്‍ക്കത്ത,റാഞ്ചി, ദില്ലി തുടങ്ങിയ വിവിധ നഗരങ്ങളിലേക്ക് 1399 രൂപ നിരക്കില്‍ എയര്‍ ഏഷ്യ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഡിസംബര്‍ 24 മുതല്‍ ഈ ഓഫറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് ജൂണ്‍ 30 വരെ സഞ്ചരിക്കാം. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം
ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം