റിലയന്‍സ് ബോര്‍ഡില്‍ അംബാനി കുടുബത്തിലെ പുതുതലമുറ ശക്തിപ്രാപിക്കുന്നു

Web Desk |  
Published : Apr 27, 2018, 05:06 PM ISTUpdated : Jun 08, 2018, 05:46 PM IST
റിലയന്‍സ് ബോര്‍ഡില്‍ അംബാനി കുടുബത്തിലെ പുതുതലമുറ ശക്തിപ്രാപിക്കുന്നു

Synopsis

അന്‍മോല്‍ അംബാനിക്ക് ഇപ്പോള്‍ 26 വയസ്സുണ്ട്

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ക്യാപിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് അംബാനി കുടുംബത്തിലെ മൂന്നാം തലമുറയെത്തുന്നു. അനില്‍ അംബാനിയുടെ മൂത്ത മകന്‍ അന്‍മോല്‍ അംബാനി റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്‍റ് , റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയുടെ ഡയറക്ടറായി നിയമിതനായി. 

അന്‍മോല്‍ അംബാനിക്ക് ഇപ്പോള്‍ 26 വയസ്സുണ്ട്. നേരത്തെ ബോര്‍ഡില്‍ അന്‍മോലിന്‍റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും സ്വതന്ത്ര ചുമതല ലഭിക്കുന്നത് ഇതാദ്യമാണ്. അന്‍മോലിന്‍റെ നേതൃത്വം കമ്പനിയുടെ ഉന്നത മാനേജ്മെന്‍റില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്നും ഈ പദവി ഭാവി വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകരമാവുമെന്നും അനില്‍ അംബാനി അഭിപ്രായപ്പെട്ടു. പുതിയ തലമുറയെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ മകന്‍റെ നേതൃത്വം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സിംഗപ്പൂരിനേക്കാള്‍ 50 മടങ്ങ് വലിപ്പം; ലോകത്തെ ഞെട്ടിക്കാന്‍ ചൈനയുടെ 'ഹൈനാന്‍' വിപ്ലവം!
Gold Rate Today: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില സർവ്വകാല റെക്കോർഡിൽ