നിസാന്‍ മൈക്രയുടെ ഓട്ടോമാറ്റിക് പതിപ്പ് എത്തി

Web Desk |  
Published : Sep 07, 2016, 06:17 AM ISTUpdated : Oct 05, 2018, 03:02 AM IST
നിസാന്‍ മൈക്രയുടെ ഓട്ടോമാറ്റിക് പതിപ്പ് എത്തി

Synopsis

 

ദില്ലി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മൈക്രയുടെ ഓട്ടോമാറ്റിക് വേര്‍ഷന്‍ പുറത്തിറക്കി. സി വി ടി സാങ്കേതിക വിദ്യയില്‍ എത്തുന്ന കാറിന് അഞ്ചു ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരം രൂപയാണ് ദില്ലിയിലെ എക്‌സ് ഷോറൂം വില. പുറമേ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇന്റീരിയറില്‍ പുതുമയുമായാണ് മൈക്ര ഓട്ടോമാറ്റിക് എത്തിയിരിക്കുന്നത്. സണ്‍ഷൈന്‍ ഓറഞ്ച് നിറത്തിലുള്ള മൈക്രയും നിസാന്‍ അവതരിപ്പിച്ചു. ഓട്ടോമാറ്റിക്കില്‍ മാനുവലിനേക്കാള്‍ അധികം മൈലേജ് ലഭിക്കുമെന്നാണ് നിസാന്റെ അവകാശവാദം. ലിറ്ററിന് 23.08 കിലോമീറ്റര്‍ മൈലേജാണ് നിസാന്റെ വാഗ്ദാനം. കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് നിസാന്‍ പുതിയ മൈക്ര വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 100 രാജ്യങ്ങളിലേക്ക് മൈക്ര കയറ്റി അയക്കുന്നുണ്ട്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് വീണ്ടും മാറ്റം; പശ്ചിമേഷ്യൻ യുദ്ധവും ഡോളറിൻ്റെ മൂല്യ വ്യതിയാനവും സ്വാധീനിച്ചു
പശ്ചിമേഷ്യൻ യുദ്ധത്തിൽ വിയര്‍ത്ത് ഫാഷനും ആഡംബര വിപണിയും; ഗൾഫിലെ 'റമദാന്‍ വില്‍പന'യ്ക്കും മങ്ങല്‍