'പുതിയ ഇന്ത്യയെ' നിര്‍മ്മിക്കാനുളള തന്ത്രങ്ങള്‍ തയ്യാറാക്കി നീതി ആയോഗ്

By Web TeamFirst Published Dec 19, 2018, 4:28 PM IST
Highlights

ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി രാജ്യത്തിന്‍റെ നികുതി വരുമാനം ജിഡിപിയുടെ 22 ശതമാനമായി ഉയര്‍ത്തണമെന്നാണ് നീതി ആയോഗിന്‍റെ കണ്ടെത്തല്‍. ഇന്ത്യന്‍ റെയില്‍വേയുടെ നിയന്ത്രണങ്ങള്‍ക്കും വികസനത്തിനുമായി പ്രത്യേക സംവിധാനം സ്ഥാപിക്കണമെന്നും തന്ത്രരേഖയില്‍ പരാമര്‍ശിക്കുന്നു. 

ദില്ലി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനമായ 2022 ആകുമ്പോഴേക്കും രാജ്യം നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ ഉള്‍പ്പെടുത്തി നീതി ആയോഗിന്‍റെ പുതിയ ഇന്ത്യയ്ക്കായുളള തന്ത്രങ്ങള്‍ ഉള്‍പ്പെട്ട രേഖ പ്രകാശനം ചെയ്തു. 2022 ആകുമ്പോഴേക്കും ഇന്ത്യയെ എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നിരക്കുളള രാജ്യമായി വളര്‍ത്തിയെടുക്കാനുളള മാര്‍ഗ്ഗങ്ങളാണ് നീതി ആയോഗിന്‍റെ തന്ത്രരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി രാജ്യത്തിന്‍റെ നികുതി വരുമാനം ജിഡിപിയുടെ 22 ശതമാനമായി ഉയര്‍ത്തണമെന്നാണ് നീതി ആയോഗിന്‍റെ കണ്ടെത്തല്‍. ഇന്ത്യന്‍ റെയില്‍വേയുടെ നിയന്ത്രണങ്ങള്‍ക്കും വികസനത്തിനുമായി പ്രത്യേക സംവിധാനം സ്ഥാപിക്കണമെന്നും തന്ത്രരേഖയില്‍ പരാമര്‍ശിക്കുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്ലിയാണ് രേഖ പ്രകാശനം ചെയ്തത്.

2022 ല്‍ ഇന്ത്യ 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ നാല് ലക്ഷം കോടി ഡോളര്‍ വലുപ്പമുളള ശക്തമായ സമ്പദ്ഘടനയായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യം നേടിയെടുക്കാനുളള വിശദമായ മാര്‍ഗ്ഗങ്ങളാണ് രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

click me!