ജീവനക്കാര്‍ക്ക് പി.എഫ് പിന്‍വലിക്കാന്‍ തടസ്സമില്ലെന്ന് ധനമന്ത്രി

By Web DeskFirst Published Nov 30, 2017, 4:34 PM IST
Highlights

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറിൽ രണ്ടു ശമ്പളം ഉണ്ടാകില്ലെങ്കിലും പി.എഫ് പോലുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ പിന്‍വലിക്കാന്‍ തടസ്സമുണ്ടാകില്ലെന്ന് ധനവകുപ്പ് മന്ത്രി തോമസ് ഐസക് അറിയിച്ചു. കടുത്ത സാന്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് പ്രമാണിച്ച് അടുത്ത മാസത്തെ ശമ്പളം നേരത്തെ നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 
 
ക്രിസ്മസിന് ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്ക് മാത്രമായിട്ട് മുന്‍കൂര്‍ ശമ്പളം നല്‍കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.  കഴിഞ്ഞ വര്‍ഷവും ജനുവരിയിലെ ശമ്പളം നേരത്തെ വിതരണം ചെയ്തിട്ടില്ലെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടത്. ഇപ്പോഴത്തെ ട്രഷറി നിയന്ത്രണം ഇതേ നിലയിൽ  ജനുവരി വരെ തുടരുമെങ്കിലും പി.എഫ് അടക്കമുള്ള വ്യക്തിഗത അനുകൂല്യങ്ങള്‍ പിന്‍വലിക്കാൻ നിയന്ത്രണം ഉണ്ടാകില്ല. പ്രതീക്ഷിച്ച പോലെ വരുമാനം ഉയരാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി പറയന്നത്.  ചെലവ് നിയന്ത്രിക്കാതെ പ്രതിസന്ധി മറികടക്കാനാവില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. തസ്തിക സൃഷ്ടിക്കലും  ചെലവ് ഉയരാൻ കാരണമായി.
 

click me!