1000 രൂപ നോട്ടുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രം

Published : Feb 22, 2017, 08:03 AM ISTUpdated : Oct 05, 2018, 02:46 AM IST
1000 രൂപ നോട്ടുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രം

Synopsis

ദില്ലി: അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരമായി പുതിയ 1000 രൂപ നോട്ടുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. ചെറിയ മൂല്യമുള്ള കറന്‍സികള്‍ കൂടുതലായി അച്ചടിക്കുന്നതിനാലാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ 1000 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശക്തികാന്ത് ദാസ്. എ.ടി.എമ്മുകളിലെ പണത്തിന്റെ ക്ഷാമം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആളുകള്‍ ആവശ്യത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്ന പ്രവണത ഉപേക്ഷിക്കണം. അഞ്ഞൂറിനും അതിനു താഴെ മൂല്യമുള്ള നോട്ടുകളും കൂടുതല്‍ അച്ചടിക്കാനാണ് തീരുമാനമെന്നും ശക്തികാന്ത് ദാസ് ട്വീറ്റ് ചെയ്തു. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ പിന്തള്ളപ്പെട്ടു; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്, തിരിച്ചടിയായത് രൂപയുടെ മൂല്യച്ചുതി
തേന്‍ കയറ്റുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രം: കുറഞ്ഞ കയറ്റുമതി വില നിലവാരം 2026 വരെ നീട്ടി