വരുന്നൂ ആയിരത്തിന്‍റെ പുത്തന്‍ നോട്ട്

By Web DeskFirst Published Feb 21, 2017, 8:04 AM IST
Highlights

ന്യൂഡല്‍ഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിങ്ങുമെന്ന് റിപ്പോര്‍ട്ട്.  റിസര്‍വ്വ് ബാങ്കിന്‍റെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച 15.44 ലക്ഷം കോടിക്ക് പകരമായാണ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ ആരംഭിച്ചതാണെന്നും ജനുവരിയില്‍ ഇത് പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെന്നും പക്ഷേ നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് 1000 രൂപയുടെ അച്ചടി വൈകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ നോട്ട് ഔദ്യോഗികമായി ഇറക്കുക എന്നാന്നത് വ്യകത്മല്ല.

1000 രൂപയും കൂടി വരുന്നതോടെ നിരോധനത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ നോട്ട് ക്ഷാമത്തിന് അറുതിയുണ്ടാകും. അതേസമയം ബാങ്കിലെത്തിയ പഴയ നോട്ടുകളുടെ കൃത്യമായ കണക്ക് ഇതുവരെ ആര്‍.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31വരെയും എന്‍ ആ ര്‍ഐക്കാര്‍ക്ക് ജൂണ്‍ 30വരെയും അസാധു നോട്ട് ബാങ്കില്‍ നിക്ഷേപിക്കാം.

ഫെബ്രുവരി 20 മുതല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24000 രൂപയില്‍ നിന്നും 50000 രൂപയാക്കി ആര്‍ബിഐ വര്‍ധിപ്പിച്ചിരുന്നു. മാര്‍ച്ച് 30 ഓടെ തുക പിന്‍വലിക്കുന്നതിനുള്ള എല്ലാ പരിധിയും നീക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!