പ്രവാസികള്‍ക്ക് പ്രതീക്ഷയേകി കേരള സര്‍ക്കാരിന്‍റെ പെന്‍ഷന്‍ പദ്ധതി

Published : Oct 31, 2018, 12:43 PM IST
പ്രവാസികള്‍ക്ക് പ്രതീക്ഷയേകി കേരള സര്‍ക്കാരിന്‍റെ പെന്‍ഷന്‍ പദ്ധതി

Synopsis

പദ്ധതിയില്‍ പ്രവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയവര്‍ക്കും ചേരാവുന്നതാണ്. പെന്‍ഷന്‍ സ്കീമിലൂടെ പ്രവാസിക്കും ജീവിത പങ്കാളിക്കും ജീവിതാവസാനം വരെ പെന്‍ഷന്‍ ലഭിക്കും.

തിരുവനന്തപുരം: വര്‍ഷങ്ങള്‍ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഡിവിഡന്‍റ് പെന്‍ഷന്‍ പദ്ധതി തുടങ്ങുന്നു. പ്രവാസികളില്‍ നിന്ന് നിക്ഷേപമായി സമാഹരിക്കുന്ന തുക കിഫ്ബിയില്‍ നിക്ഷേപമായി സ്വീകരിച്ച് മാസം നിശ്ചിത തുക പെന്‍ഷനായി മടക്കി നല്‍കുന്നതാണ് പദ്ധതി. 

പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുകയെന്നതിനൊപ്പം കിഫ്ബിയിലേക്ക് ധന സമാഹരണവും പെന്‍ഷന്‍ പദ്ധതിയുടെ പ്രത്യേകതയാണ്. 

പദ്ധതിയില്‍ പ്രവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയവര്‍ക്കും ചേരാവുന്നതാണ്. പെന്‍ഷന്‍ സ്കീമിലൂടെ പ്രവാസിക്കും ജീവിത പങ്കാളിക്കും ജീവിതാവസാനം വരെ പെന്‍ഷന്‍ ലഭിക്കും. മരണശേഷം അനന്തരാവകാശികള്‍ക്ക് തുക സര്‍ക്കാര്‍ കൈമാറും. 

മൂന്ന് ലക്ഷം മുതല്‍ 55 ലക്ഷം രൂപ വരെ ഒരുമിച്ചോ ഗഡുക്കളായോ പദ്ധതിയില്‍ നിക്ഷേപിക്കാം. വര്‍ഷം തുകയുടെ പത്ത് ശതമാനമാണ് ലഭവിഹിതം. ഈ ലാഭ വിഹിതം 12 മാസത്തേക്ക് വീതിച്ച് ഓരോ മാസവും പെന്‍ഷനായി നല്‍കുന്നതാണ് പദ്ധതിയുടെ ഘടന. പദ്ധതിയില്‍ ഒരിക്കല്‍ തുക നിക്ഷേപിച്ചാല്‍ പിന്നീട് അത് തിരിച്ചെടുക്കാനോ വായ്പയെടുക്കാനോ കഴിയില്ല. 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി