ഇന്ധനവില വീണ്ടും കൂടി; വര്‍ധന തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം കുറച്ച വിലയില്‍ തിരിച്ചെത്തും

By Web TeamFirst Published Oct 8, 2018, 10:33 AM IST
Highlights

കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ച് വില കുറച്ചതിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു.  വില വര്‍ധന ഇതേ രീതിയില്‍  തുടര്‍ന്നാല്‍ പത്ത് ദിവസം കൊണ്ട് കുറയ്ക്കുമ്പോഴുള്ള വിലയേക്കാള്‍ കൂടുതലായി നിരക്ക് മാറും.

ദില്ലി: കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ച് വില കുറച്ചതിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു.  വില വര്‍ധന ഇതേ രീതിയില്‍  തുടര്‍ന്നാല്‍ പത്ത് ദിവസം കൊണ്ട് കുറയ്ക്കുമ്പോഴുള്ള വിലയേക്കാള്‍ കൂടുതലായി നിരക്ക് മാറും.

പെട്രോളിന് കഴിഞ്ഞ ദിവസങ്ങളില്‍ 22 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85.47 രൂപയും ഡീസലിന് 79.12 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 84.9 രൂപയും ഡീസലിന് 77.81 രൂപയും കോഴിക്കോട് 84.34, 78.8 രൂപ എന്നിങ്ങനെയുമാണ് വില.

ചെന്നൈയില്‍ പെട്രോള്‍ 85.26 രൂപ, ഡീസല്‍ 78.02 രൂപ എന്നിങ്ങനെയും മുബൈയില്‍ യഥാക്രമം 87.50, 77.37 രൂപയുമാണ് വില.  ഇന്ധനവില കമ്പനികള്‍ ദിനം പ്രതി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന്‍റെ ഫലം ജനങ്ങള്‍ക്ക് കിട്ടാതെ പോവുകയാണ്. 

അതേസമയം കേന്ദ്രസര്‍ക്കാറിന്‍റെ തീരുവ കുറവിന് പുറമെ സംസ്ഥാന നികുതി കുറവ് വരുത്തിയ സംസ്ഥാനങ്ങളില്‍ നേരിയ ആശ്വാസമുണ്ട്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഇന്ധനകന്പനികള്‍ സ്വന്തം നിലയില്‍ ഒരു രൂപ കുറയ്ക്കുകയും ചെയ്തതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധനവില കുറച്ചിരുന്നു.

click me!