
തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പ്രവാസി ചിട്ടികള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വരും. ഡിസംബറില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സോഫ്റ്റ്‍വെയര്‍ തയ്യാറാക്കുന്നതിലെ കാലതാമസം കൊണ്ടാണ് മാര്‍ച്ചിലേക്ക് നീട്ടിയത്. പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടായിരിക്കും ചിട്ടിയുടെ നടപടിക്രമങ്ങള്‍.
സംസ്ഥാനത്തിന്റെ വികസന പദ്ധതികളിലേക്ക് മൂന്ന് വര്‍ഷം കൊണ്ട് 10,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് കെ.എസ്.എഫ്.ഇ വഴി ചിട്ടികള്‍ ആരംഭിക്കുന്നത്. സമാഹരിക്കുന്ന തുക കിഫ്ബി വഴിയാകും പ്രയോജനപ്പെടുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലും ചിട്ടി ആരംഭിക്കും.പരമാവധി വരിക്കാരെ ചേര്‍ക്കാന്‍ വിദേശത്ത് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തും. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം പേരെ ഒരു വര്‍ഷത്തിനുള്ളില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.