പൊതുമേഖല ബാങ്കുകള്‍ക്ക് ഈ വര്‍ഷം ഒരു ലക്ഷത്തിലേറെ ജീവനക്കാരെ വേണം

By Web TeamFirst Published Dec 18, 2018, 11:00 AM IST
Highlights

എസ്ബിഐ, കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഇന്ത്യന്‍ ബാങ്കിങ് ഭീമന്മാരെല്ലാം റിക്രൂട്ട്മെന്‍റ് നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ദില്ലി: ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലേറെ ജീവനക്കാരെ നിയമിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ തയ്യാറെടുക്കുന്നു. വെല്‍ത്ത് മാനേജ്മെന്‍റ്, അനലിറ്റിക്സ്, സ്ട്രാറ്റജി, കസ്റ്റമര്‍ സര്‍വീസ്, ഡിജിറ്റല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ജീവനക്കാരെയും ആവശ്യമായി വരുന്നത്. 

എസ്ബിഐ, കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഇന്ത്യന്‍ ബാങ്കിങ് ഭീമന്മാരെല്ലാം റിക്രൂട്ട്മെന്‍റ് നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നിലവില്‍ പൊതുമേഖല ബാങ്കുകളില്‍ ഓഫീസര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. അതിനാല്‍ ഈ തലത്തിലേക്കാകും കൂടുതല്‍ റിക്രൂട്ട്മെന്‍റ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!