റിയല്‍ എസ്റ്റേറ്റ് സുതാര്യത; ഇന്ത്യയ്ക്ക് മികച്ച സ്ഥാനം

Web Desk |  
Published : Jun 29, 2018, 11:14 AM ISTUpdated : Oct 02, 2018, 06:48 AM IST
റിയല്‍ എസ്റ്റേറ്റ് സുതാര്യത; ഇന്ത്യയ്ക്ക് മികച്ച സ്ഥാനം

Synopsis

2014 ല്‍ നിന്ന് അഞ്ച് സ്ഥാനങ്ങളാണ് ഇന്ത്യ മുന്നേറിയത്

മുംബൈ: ആഗോള റിയല്‍ എസ്റ്റേറ്റ് സുതാര്യത സൂചികയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം. സുതാര്യതയുടെ കാര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ച പത്ത് രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യമാറിയത്. ഇതോടെ സുതാര്യത സൂചിക റാങ്കിംഗില്‍ ഇന്ത്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ 35 മത് സ്ഥാനത്തെത്തി. 

2014 ല്‍ നിന്ന് അഞ്ച് സ്ഥാനങ്ങളാണ് ഇന്ത്യ മുന്നേറിയത്. ബിനാമി നിരോധന നിയമമടക്കമുളള നടപടികളും ഭൂമി ഉടമസ്ഥാവകാശ ഇന്‍ഷ്വറന്‍സ് നടപ്പാക്കിയതുമാണ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇന്ത്യയ്ക്ക് സൂചികയില്‍ മുന്നേറ്റമുണ്ടാക്കാനായതിന്‍റെ കാരണങ്ങള്‍. 180 ലധികം ഘടകങ്ങളെ അടിസ്ഥനപ്പെടുത്തിയാണ് ആഗോള റിയല്‍ എസ്റ്റേറ്റ് സൂചികയില്‍ റാങ്ക് നിശ്ചയിക്കുന്നത്. മാറ്റമുണ്ടാക്കിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇടം നേടാനായതിലൂടെ വരും വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് റാങ്ക് മെച്ചപ്പെടുത്താനാവും. ജോണ്‍സ് ലാംഗ് ലാസാലേ (ജെഎല്‍എല്‍) തയ്യാറാക്കുന്ന റിയല്‍ എസ്റ്റേറ്റ് റേറ്റിംഗുകളെ വലിയ പ്രാധാന്യത്തോടെയാണ് ആഗോള നിക്ഷേപക സമൂഹം കാണുന്നത്.    

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി