ഹജ്ജിനുള്ള വിമാനയാത്രാക്കൂലി കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറച്ചു

By Web DeskFirst Published Feb 28, 2018, 2:14 AM IST
Highlights
  • കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വിമാനക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ദില്ലി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ വിമാനയാത്രാക്കൂലി കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറച്ചു. 

കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വിമാനക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കോഴിക്കോട് നിന്ന്  1,04,950 ആയിരുന്നത് 74,439 രൂപയായി കുറയും. കൊച്ചിയില്‍ നിന്നുള്ള യാത്രാനിരക്കും ആനുപാതികമായി കുറയ്ക്കും. 

കപ്പല്‍ വഴി ഹജ്ജിന് പോവാന്‍ അവസരമൊരുക്കുന്നതിനെക്കുറിച്ച് നാളെ ജിദ്ദയില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്കായി ജിദ്ദയിലെത്തിയിട്ടുണ്ട്.
 

tags
click me!